ADVERTISEMENT

ന്യൂയോർക്ക് ∙ 2001 സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണത്തിന്റെ 23-ാം വാർഷികം ആചരിച്ചു. ന്യൂയോർക്കിലെ 9/11 സ്മാരകത്തിൽ നടന്ന ചടങ്ങിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, വിപി സ്ഥാനാർഥി ജെ.ഡി. വാൻസ്, സെനറ്റർ ചക് ഷൂമർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

പെൻസിൽവേനിയയിലെ ഫ്ലൈറ്റ് 93 നാഷനൽ മെമ്മോറിയലിലും അനുസ്മരണ ചടങ്ങുകൾ നടന്നു. ഈ ചടങ്ങിൽ ബൈഡൻ, ഹാരിസ്, ട്രംപ് എന്നിവർ ഒന്നിച്ചെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഈ സന്ദർഭത്തിൽ ട്രംപും ഹാരിസും ഹസ്തദാനം ചെയ്തത് ശ്രദ്ധേയമായി.ലോകത്തെ നടുക്കിയ ഈ ഭീകരാക്രമണത്തിൽ 2,977 പേർ നിരപരാധികള്‍ക്കാണ് ജീവൻ നഷ്ടമായത്.

English Summary:

US Commemorates 9/11 attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com