ഐപിസി കുടുംബ സംഗമം: സ്മരണിക പുറത്തിറക്കാൻ ഒരുങ്ങി ഐപിസി ഫാമിലി കോൺഫറൻസ്
Mail This Article
ന്യൂയോർക്ക് ∙ കഴിഞ്ഞ ഇരുപത് വർഷത്തെ ഐപിസി കുടുംബ സംഗമത്തിന്‍റെ ഓർമകൾ പുതുക്കുന്നതിനായി ഒരു പ്രത്യേക സ്മരണിക പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഐപിസി ഫാമിലി കോൺഫറൻസ്. ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്‍റണിൽ വച്ച് നടക്കുന്ന കോൺഫറൻസിൽ വച്ച് ഈ സ്മരണിക പ്രകാശനം ചെയ്യും. സുവനീറിന്‍റെ ചീഫ് എഡിറ്ററായി ബ്രദർ രാജൻ ആര്യപള്ളിൽ പ്രവർത്തിക്കും.
ഇതുവരെ നടന്നിട്ടുള്ള കോൺഫറൻസുകളുടെ കൺവീനർ, സെക്രട്ടറി, ട്രഷറർ, യൂത്ത് കോർഡിനേറ്റർ, ലേഡീസ് കോർഡിനേറ്റർ എന്നിവർ തങ്ങളുടെ ഫോട്ടോയും ഫോൺ നമ്പറും പ്രസിദ്ധീകരണത്തിനായി അയച്ചു തരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തെ കോൺഫറൻസുകളുടെ ഓർമകൾ, ചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവയുടെ ഒരു സമാഹാരമായിരിക്കും ഈ സ്മരണിക. സ്മരണികയിൽ ഉൾപ്പെടുത്തുന്ന സൃഷ്ടികൾ മൗലികവും ലളിതവുമായിരിക്കണം എന്നാണ് എഡിറ്റോറിയൽ ബോർഡിന്‍റെ നിർദ്ദേശം. കോൺഫറൻസുകളിൽ പങ്കെടുത്തവർക്ക് തങ്ങളുടെ ഓർമകളും അനുഭവങ്ങളും ലേഖനങ്ങളായോ കവിതകളായോ അയക്കാം. ഇത് ഇംഗ്ലിഷിലോ മലയാളത്തിലോ ആകാം.
സ്ഥാപനങ്ങൾക്ക് സ്മരണികയിൽ പരസ്യം ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
പ്രധാന തീയതികൾ:
സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി: 2024 ഡിസംബർ 31
ഇമെയിൽ ഐഡി: ipcfc.souvenir@gmail.com
പരസ്യങ്ങൾക്കുള്ള ചെക്ക്: IPC Family Conference എന്ന പേരിൽ ട്രഷറാറുടെ വിലാസത്തിൽ നൽകണം.
പ്രധാനപ്പെട്ട ഭാരവാഹികൾ:
ചീഫ് എഡിറ്റർ: ബ്രദർ രാജൻ ആര്യപ്പള്ളിൽ - (678) 571- 6398
അസോസിയേറ്റ് എഡിറ്റർ: നിബു വെള്ളവന്താനം - (516) 643 - 3085
നാഷനൽ സെക്രട്ടറി: ഫിന്നി ഏബ്രഹാം - (405) 204 - 4131
കോൺഫറൻസിന്‍റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ സാം വർഗീസ് (നാഷനൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷനൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷനൽ ട്രഷറർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), റോബിൻ രാജു (യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.