യുഎസ് തിരഞ്ഞെടുപ്പ്; ഏഴ് സംസ്ഥാനങ്ങൾ നിർണായകം
Mail This Article
ഹൂസ്റ്റണ്‍ ∙ നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ 2020-ലെ തരിഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു . എന്നാൽ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറി പകരം കമല ഹാരിസിനെ സ്ഥാനാര്‍ഥിയായി അംഗീകരിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം ആകെ മാറി.
അഭിപ്രായ സർവേകൾ കമല ഹാരിസിന് അനുകൂലമായിരുന്നു. ഷിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാല് ദിവസത്തെ കണ്‍വന്‍ഷനു ശേഷം ഹാരിസിന് 47ശതകമാനം പിന്തുണയാണ് ലഭിച്ചത്. ഓഗസ്റ്റ് 23 ന് തന്റെ സ്വതന്ത്ര സ്ഥാനാർഥിത്വം അവസാനിപ്പിച്ച റോബര്‍ട്ട് എഫ് കെന്നഡിയുടെ പിന്തുണ ലഭിച്ചിട്ടും ഏകദേശം 44 ശതമാനം മാത്രമാണ് ട്രംപിന് നേടാൻ സാധിച്ചതെന്ന് സർവേകൾ പറയുന്നു.
അതേസമയം 50 സംസ്ഥാനങ്ങളുള്ള രാജ്യത്ത് ഏകദേശം ഏഴ് സംസ്ഥാനങ്ങളിലെ വോട്ടുകൾ നിർണ്ണായകമാണ്. നിലവിലുള്ളതുപോലെ, സമീപകാല സര്‍വേകള്‍ സൂചിപ്പിക്കുന്നത് ചില സംസ്ഥാനങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെയും വേര്‍തിരിക്കുന്നത് ഒരു ശതമാനത്തില്‍ താഴെ മാത്രം പിന്തുണയാണ്.
2016-ല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും വരെ പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയെല്ലാം ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. എന്നാൽ 2020ലെ തിരഞ്ഞെടുപ്പിൽ ബൈഡന്‍ അവ തിരിച്ചുപിടിച്ചു. ഈ തിരഞ്ഞെടുപ്പിലും നിർണായകം നെവാഡ, നോർത്ത് കാരോലൈന, ജോർജിയ, അരിസോന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങൾ തന്നെയാണ്.