വിൻഡോസിന്റെ സുരക്ഷ മെച്ചപ്പെടുത്താൻ മൈക്രോസോഫ്റ്റ്
Mail This Article
റെഡ്മണ്ട് ∙ വിൻഡോസ് സുരക്ഷ വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായ് മൈക്രോസോഫ്റ്റ്. ഈ വർഷമാദ്യം ക്രൗഡ്‌സ്ട്രൈക്ക് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് പുതിയ നീക്കം. വിൻഡോസിന്റെ സുരക്ഷ സോഫ്റ്റ്‌വെയർ വിൻഡോസ് കേർണൽ മോഡിൽ നിന്നും മാറ്റാനാണ് പുതിയ പദ്ധതി.
അടുത്തിടെ സമാപിച്ച വിൻഡോസ് എൻഡ്‌പോയിന്റ് സെക്യൂരിറ്റി ഇക്കോസിസ്റ്റം ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ മാറ്റം കമ്പനി അറിയിച്ചത്. വിൻഡോസ് കേർണലിന് പുറത്ത് പ്രവർത്തിക്കുന്നത് വഴി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സുരക്ഷ മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജൂലൈയിൽ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനുണ്ടായ പ്രതിസന്ധി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ടെലിഫോണ്‍ കമ്പനികള്‍, സ്ട്രീമിങ് സേവനങ്ങള്‍, ഐടി കമ്പനികള്‍, ടിവി ചാനലുകള്‍ എന്നു തുടങ്ങി ഓഹരി വിപണികളുടെയും ആശുപത്രികളുടെയും വിമാനത്താവളങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.