ADVERTISEMENT

ഡാലസ് ∙ ഡാലസിൽ വാഹനപകടത്തിൽ നാല് മരണം. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡാലസ് അന്തർസംസ്ഥാന പാതയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. 

അന്തർസംസ്ഥാന പാതയിലെ ഐ-45-ൽ ദിശതെറ്റി വന്ന വാഹനം മറ്റൊരു വാഹനത്തിലിടിക്കുകയും തുടർന്ന് മീഡിയൻ കടന്ന് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് നാലമത്തെയാൾ മരിക്കുന്നത്. പരുക്കേറ്റ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.  

English Summary:

Four Killed after multi vehicle crash in Dallas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com