ADVERTISEMENT

ഡാലസ് ∙  ഡാലസിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച വൈകുന്നേരം അക്കെർലിക്ക് സമീപം, ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലക്‌സിന്റെ ചില ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേ അനുസരിച്ച്, ടെക്സസിലെ മിഡ്‌ലാൻഡിന് വടക്ക് ഏകദേശം 7:45 ഓടെ ഭൂചലനമുണ്ടായി. 

മിഡ്‌ലാൻഡ്, ലുബ്ബോക്ക്, സാൻ അന്റോണിയോ, ഡാലസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ലുബ്ബോക്ക് അവലാഞ്ച് ജേണൽ അനുസരിച്ച്, ടെക്‌സസിന്റെ ചരിത്രത്തിലെ ഏഴാമത്തെ ശക്തമായ ഭൂചലനമാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. സ്‌കറി കൗണ്ടിയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.

English Summary:

5.1 earthquake reported in West Texas, felt in parts of Dallas-Fort Worth area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com