ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നെബ്രാസ്ക കോൺഗ്രഷനൽ രണ്ടാം ഡിസ്ട്രിക്ടിലാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് കമല ഹാരിസും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ ഒരു ഇലക്ട്‌റൽ വോട്ടാണുള്ളത്. 2016 ലെ തിരഞ്ഞെടുപ്പിൽ ട്രപും 2020ൽ ബൈഡനുമാണ് ഇവിടെ വിജയിച്ചത്. 

യുഎസിലെ മറ്റൊരു മധ്യപടിഞ്ഞാറൻ സംസ്ഥാനമായ മിഷിഗനിലും കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിൽ അഭിപ്രായ സർവേകൾ ഹാരിസിന് അനുകൂലമാണ്. ട്രംപുമായി നടന്ന സംവാദത്തിലെ മികച്ച പ്രകടനം ഹാരിസിന് അനുകൂലമായി.  എന്നാൽ ഇത് എപ്പോൾ വേണമെങ്കിലും മാറാമെന്ന് മിഷിഗൻ ഗവർണർ ഗ്രെച്ചൻ വിറ്റമേർ മുന്നറിയിപ്പു നൽകുന്നു. 

അതേസമയം ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൽസും റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ ഡി വാൻസുമായുള്ള സംവാദം ഒക്ടോബർ ഒന്നിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങൾ ആദ്യമായി വാൽസും വാൻസും തമ്മിലുള്ള സംവാദം കാണും.  ഇനിയും തീരുമാനം എടുത്തിട്ടില്ലാത്ത വോട്ടർമാരെ തങ്ങളുടെ പാർട്ടിക്ക് അനുകൂലമാക്കുകയാണ് ഇരുവരുടെയും ലക്ഷ്യം.

പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയെല്ലാം ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു.  2016 ൽ ട്രംപ് വിജയിച്ചതൊഴിച്ചാൽ 1992  മുതൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു പെൻസിൽവേനിയ സംസ്ഥാനം. 

English Summary:

US presidential election is just 50 days away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com