ADVERTISEMENT

വാഷിങ്‌ടൻ ഡിസി ∙ എല്ലാ ലോക രാജ്യങ്ങളിലും ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമായി നടപ്പാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വാഷിങ്‌ടൻ ഡിസിയിൽ ലോകബാങ്ക് നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സ്മൃതി ഇറാനി നിലപാട് വ്യക്തമാക്കിയത്. 

‘‘ ആഗോള മത്സരശേഷി വിപുലീകരിക്കുന്നതിന് സർക്കാരുകളും വാണിജ്യ നേതാക്കളും ലിംഗസമത്വ നയങ്ങൾ പൂർണ്ണമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശുപരിപാലനം, ഭവന നയങ്ങൾ എന്നിവയിൽ സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സർക്കാരിനെയും വ്യവസായത്തെയും നയിക്കാൻ സാധിക്കും. അതിന് കഴിയുന്ന തരത്തിൽ നയങ്ങൾ നടപ്പാക്കണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്ന പരിപാടികൾ വിപുലീകരിക്കണം’’ – സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

English Summary:

Smriti Irani Said that Gender Equality Should be Expanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com