യുഎസ് തിരഞ്ഞെടുപ്പില്‍ 'ഉച്ചാരണ യുദ്ധം'
Mail This Article
ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിമിക്രിക്ക് എന്താണ് സ്ഥാനം? ഞെട്ടേണ്ട, വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന്റെ മിമിക്രിയാണ് ഇപ്പോള്‍ യുഎസ് രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വാഷിങ്ടൻ ഡിസിയില്‍ നടന്ന ഒരു ഹിസ്പാനിക് കോക്കസ് പ്രസംഗത്തിനിടെ തന്റെ ആക്‌സന്റ് തന്നെ മാറ്റി വൈസ് പ്രസിഡന്റ് കമല ഹാരിസ് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസമാണ് ഉയര്‍ത്തുന്നത്.
വാഷിങ്ടൻ ഡിസിയില്‍ നടന്ന കോണ്‍ഗ്രസ് ഹിസ്പാനിക് കോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുന്നതിനിടെ 'ലാറ്റിന' ഉച്ചാരണം സ്വീകരിച്ചുവെന്നാണ് കമലയ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കമല ഹാരിസ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോള്‍, 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!' എന്ന് ഒരു അനുയായി അലറി വിളിച്ചു. 'ഞാന്‍ നിന്നെയും തിരികെ സ്‌നേഹിക്കുന്നു!' എന്ന് ഹാരിസ് മറുപടി പറഞ്ഞു. ഇതാകട്ടെ അല്പം മാറിയ സ്വരത്തില്‍ മറ്റൊരു ഉച്ഛാരണത്തില്‍ ആയിരുന്നു.
∙ കമല എയറിലേക്ക്
''ഹിസ്പാനിക് കോക്കസിനോട് സംസാരിക്കുന്നതിനിടെ കമല തന്റെ വ്യാജ ഹിസ്പാനിക് ഉച്ചാരണത്തില്‍ അരങ്ങേറ്റം കുറിച്ചു.' മുന്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ 2024-ലെ പ്രചാരണ അക്കൗണ്ടായ ട്രംപ് വാര്‍ റൂം എക്സില്‍ കമലയെ കണക്കിന് പരിഹസിച്ചു. 'അവള്‍ എപ്പോഴാണ് ലാറ്റിന ആയത്??? എന്നാണ് മുന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി ജോര്‍ജ്ജ് സാന്റോസ് പരിഹസിച്ചുകൊണ്ട് ചോദിച്ചത്. 'ഓ, കമലാ, എന്നെ ഇവിടെ കൊല്ലുന്നത് നിര്‍ത്തൂ!' എന്നും പരിഹസിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പ്, ഡിട്രോയിറ്റിലെ ഒരു ലേബര്‍ ഡേ ക്യാംപെയ്നിടെ, ''നിങ്ങള്‍ ഒരു യൂണിയന്‍ അംഗത്തിന് നന്ദി പറയുന്നതാണ് നല്ലത്!'' എന്ന് പറയുമ്പോള്‍ ഹാരിസ് ഇതുവരെ കേള്‍ക്കാത്ത ശബ്ദമാണ് പുറപ്പെടുവിച്ചത് എന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. ഓഗസ്റ്റില്‍, ജോര്‍ജിയയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അവര്‍ തെക്കന്‍ ഉച്ചാരണം ഉപയോഗിക്കുന്നതായി കാണപ്പെട്ടു. ഡിട്രോയിറ്റില്‍ അതേ ദിവസം പിറ്റ്‌സ്ബര്‍ഗില്‍ സംസാരിച്ചതില്‍ നിന്ന് വ്യത്യസ്തമായാണ് കമല സംസാരിച്ചത്.