ADVERTISEMENT

നയാഗ്ര ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ വോളിബാൾ ടൂര്‍ണമെന്റിനാണ് നയാഗ്ര സാക്ഷ്യം വഹിച്ചത്. ജനപങ്കാളിത്തം കൊണ്ടും  ടീമുകളുടെ സാന്നിധ്യത്താലും ആഘോഷമായിരുന്നു ഇത്തവണത്തെ എൻ.കെ. ലൂക്കോസ് വോളിബാൾ ടൂർണമെന്റ്. മൂന്ന് കാറ്റഗറിയിലായി ഇരുപത്തിമൂന്നു ടീമുകൾ പങ്കെടുത്ത വോളിബാൾ ടൂർണമെന്റ് നയാഗ്ര പാന്തേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. അമേരിക്കയിലെയും കാനഡയിലെയും ഏറ്റവും കൂടുതൽ ടീമുകളെ അണിനിരത്തി മത്സരം സംഘടിപ്പിക്കാൻ ആയി എന്നതാണ് ഇക്കുറി മത്സരത്തെ വ്യത്യസ്താമാക്കുന്നത്.

ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ  നേരിട്ടുള്ള സെറ്റുകൾക്ക് കലിഫോർണിയ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചു ഫിലഡൽഫിയ ഫില്ലി സ്റ്റാർസ് പതിനേഴാമത് എൻ.കെ. ലൂക്കോസ് വോളിബാൾ ട്രോഫി കൈക്കലാക്കി. 40 പ്ലസ് വിഭാഗത്തിൽ ബ്രാംപ്ടൺ സ്‌പൈക്കേഴ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ന്യൂയോർക്ക് സ്‌പൈക്കേഴ്‌സ് ഒന്നാമതെത്തി. എന്നാൽ അണ്ടർ 18 വിഭാഗത്തിൽ ന്യൂയോർക്ക് സ്‌പൈക്കേഴ്‌സിൽ നിന്നും വിജയം താമ്പാ ബേ ഈഗിൾസ് തട്ടിയെടുത്തു. ഫിലി സ്റ്റാർസിലെ ഡോ. ജോർജ് മുണ്ടഞ്ചിറയാണ് എംവിപി. ബെസ്റ്റ് ഒഫൻസ് കലിഫോർണിയ ബ്ലാസ്റ്റേഴ്സിലെ ബ്രാൻഡൻ കൈതത്തറയും ബെസ്റ്റ് സെറ്റെർ കലിഫോർണിയ ബ്ലാസ്റ്റേഴ്സിലെ തന്നെ കെയിൽ തെക്കെക്കും ആണ്. ഫില്ലി സ്റ്റാർസിലെ അലോഷ് അലക്സ് ആണ് ബെസ്റ്റ് ഡിഫെൻസ് പ്ലയെർ. അണ്ടർ 18  വിഭാഗത്തിൽ താമ്പയിലെ റിയോൺ കണ്ടാരപ്പള്ളി ആണ് മോസ്റ്റ് വാല്യൂബിൾ പ്ലയെർ. കാനഡയിൽ ആദ്യമായി നടന്ന എൻ.കെ. ലൂക്കോസ് വോളിബാൾ ടൂർണമെന്റ് ആസ്വദിക്കാൻ അദ്ദേഹത്തിന്റെ കുടുംബങ്ങളും എത്തിച്ചേർന്നിരുന്നു.

nk-lukose-memorial-volleyball-tournament

നയാഗ്ര ഓൺ ദി ലെയ്ക്കിലെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന മത്സരം രാവിലെ 8  മണിയോട് കൂടിയാണ് ആരംഭിച്ചത്. മൂന്ന് കോർട്ടുകളിൽ  ആണ് മത്സരം ക്രമീകരിച്ചിരുന്നത്. പ്രൗഢ ഗംഭീരമായ പരേഡും മത്സരത്തോട് അനുബന്ധിച്ചു ഒരുക്കിയിരുന്നു. മത്സരങ്ങൾ അവസാനിച്ച ശേഷം വൈകിട്ട് ഒൻപതരയോടെ ആരംഭിച്ച പാന്തേഴ്സ് എക്സ്ട്രാ വാഗൻസ സീസൺ 2 ബാങ്ക്വറ്റിൽ  ആയിരത്തോളം ആളുകൾ പങ്കെടുത്തു. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പയസ് - റോയ് സഹോദരന്മാരാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. മോർട്ടഗേജ് ഏജന്റായ രെഞ്ചു കോശിയാണ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ. ടോറോന്റോയിലെ റോയൽ കേരള ഫുഡ്‌സിലെ സജി മംഗലത്തും ആൻഡ്രൂ മംഗലത്തും ആണ് മറ്റൊരു സ്പോൺസർ.

ആഷ്‌ലി ജെ. മാങ്ങാഴയായിരുന്നു ടൂർണമെന്റിന്റെ ജനറൽ കൺവീനർ. പയസ് ആലപ്പാട്ട് ആയിരുന്നു ഇന്റർനാഷനൽ ടൂർണമെന്റ് കോ-ഓർഡിനേറ്റർ. എന്റർടൈൻമെന്റ് കോ-ഓർഡിനേറ്റർ ഡീന ജോൺ. ലിജേഷ് പുതുശേരിയും, അനീഷ് കുരിയനുമായിരുന്നു മാച്ച് ഒഫീഷ്യൽസ്. നയാഗ്ര പാന്തേഴ്‌സിന്റെ ഡയറക്റ്റർ ബോർഡ് ചെയർമാൻ തോമസ് ലൂക്കോസ്, മറ്റു ഡയറക്ടർമാരായ ഷെജി ജോസഫ് ചാക്കുംകൽ, അനിൽ ചന്ദ്രപ്പിള്ളിൽ, ധനേഷ് ചിദംബര നാഥ്, എബിൻ മാത്യു, ലിജോ വാതപ്പിള്ളി, എൽഡ്രിഡ് കാവുങ്കൽ, ബിജു ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് വോളി ബോൾ മത്സരം സംഘടിപ്പിച്ചത്. പ്രസിഡന്റ് ഡെന്നി കണ്ണൂർക്കാടാൻ, വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ്, സെക്രട്ടറി നിഖിൽ ജേക്കബ്, ട്രഷറർ ബിബിൻ സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി ലിറ്റി ലൂക്കോസ്, ജോയിൻ ട്രഷറർ ജേക്കബ് പച്ചിക്കര,  തങ്കച്ചൻ ചാക്കോ, അഭിജിത്ത് തോമസ്, റ്റിനേഷ് ജെറോം, ടെൽബിൻ തോമസ്, സ്റ്റാനി ജെ. തോട്ടം, ബിനോയ് അബ്രഹാം, ദിലീപ് ദേവസ്യ, മനു അബ്രഹാം,എൽവിൻ ഇടമന, ശ്രുതി തൊടുകയിൽ, അനീഷ് കുമാർ പി.ആർ, ജോർജ് തോമസ്, ജോയ്‌സ് കുര്യാക്കോസ്, പ്രദീപ് ചന്ദ്രൻ, ജാക്സൺ ജോസ്, ബിജു അവറാച്ചൻ, ഷിന്റോ തോമസ് എന്നീ കമ്മറ്റി അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.

nk-lukose-memorial-volleyball-tournament

ലൂ എന്ന് വിളിപ്പേരുള്ള പ്രശസ്ത വോളിബാൾ താരം എൻ.കെ. ലൂക്കോസിന്റെ അനുസ്മരണാര്‍ഥം ആണ് എൻ.കെ. ലൂക്കോസ് എവർ റോളിങ്ങ് ട്രോഫി വോളിബാൾ മത്സരം സംഘടിപ്പിക്കുന്നത്. 1980-ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം, 1987-ൽ ന്യൂയോർക്കിൽ കേരള സ്‌പൈക്കേഴ്‌സ് വോളിബോൾ ടീം രൂപീകരിച്ചു. ടീമിലെ പ്രധാന കളിക്കാരനും ആയിരുന്നു. 2003 ഫെബ്രുവരി 27ന് ന്യൂജേഴ്‌സിയിൽ അപകടത്തിലാണ് എൻ.കെ. ലൂക്കോസ് അന്തരിക്കുന്നത്.

English Summary:

NK Lukose Memorial Volleyball Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com