പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ 81 വയസ്സുകാരൻ മരിച്ചു; ഉടമസ്ഥരായ ദമ്പതികൾക്ക് തടവ് ശിക്ഷ
Mail This Article
×
ടെക്സസ് ∙ 81 വയസ്സുകാരൻ പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ ദമ്പതികൾക്ക് തടവ് ശിക്ഷ. ക്രിസ്റ്റ്യൻ മൊറേനോയ്ക്ക് 18 വർഷത്തെ തടവും അബിലീൻ ഷ്നീഡറിന് 15 വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. ഇവരുടെ വീടിന് സമീപത്തുകൂടി പോകുകയായിരുന്ന വൃദ്ധദമ്പതികളെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു.
2023 ഫെബ്രുവരി 24-ന് ഉണ്ടായ ആക്രമണത്തിൽ റമോൺ നജേറ (81) കൊല്ലപ്പെടുകയും ഭാര്യ ജുവാനിത നജേരയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവർ നടന്നു പോയ സമയത്ത് നായ്ക്കൾ ഓടിവന്നു ആക്രമിക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങൾ, രക്തത്തിൽ പുരണ്ട ഒരാളെ നായ്ക്കൾ വലിച്ചിഴയ്ക്കുന്നതാണ് കണ്ടത്. ആക്രമണം നടത്തിയ മൂന്ന് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കിയിരുന്നുവെന്ന് അനിമൽ കെയർ സർവീസസ് അറിയിച്ചു.
English Summary:
Texas couple sentenced to prison after pitbulls killed 81-year-old man - Ramon Najera
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.