ADVERTISEMENT

ഡാലസ് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്‍റെ 22–ാം ഭദ്രാസന കോൺഫറൻസ് ഈ മാസം 26ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമ്മേളനം  ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും. 

ചടങ്ങിൽ  റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്‍റ്), ബിജി ജോബി (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും. വിശ്വാസ തികവുള്ള ഭാവി (Mould - Fashioning A Faith Full Future) എന്ന  വിഷയത്തെ ആസ്പദമാക്കി നടത്തക്കുന്ന കോൺഫറൻസിന് ബെംഗളൂരു എക്യൂമെനിക്കൽ  ക്രിസ്ത്യൻ സെന്‍റർ ഡയറക്ടറും, വികാരി ജനറാളുമായ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വം നൽകും.

വിവിധ സെഷനുകളിൽ റവ.ജോസഫ് ജോൺ, റവ.ഏബ്രഹാം കുരുവിള, റവ. ഏബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ.ഏബൽ മാത്യു, സിസിൽ ചെറിയാൻ സിപിഎ, ദിലീപ് ജേക്കബ്, ജോതം സൈമൺ എന്നിവരും, കുട്ടികളുടെ പ്രത്യേക സെക്ഷന് സ്റ്റേയ്സി വർഗീസ് ആൻഡ്രൂസും നേതൃത്വം നൽകും. ഭദ്രാസനത്തിന്‍റെ വിവിധ ഇടവകളിൽ നിന്നായി ഏകദേശം 450 ൽ പരം യുവജനസഖ്യാംഗങ്ങൾ ഇതിനോടകം കോൺഫറൻസിനായി റജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.

കോൺഫറൻസ് പ്രസിഡന്‍റ് റവ. അലക്സ്‌ യോഹന്നാൻ, റവ. ഏബ്രഹാം തോമസ്, ജോബി ജോൺ (ജനറൽ കൺവീനർ ) റിജാ ക്രിസ്റ്റി (കോ. കൺവീനർ), ഭദ്രാസന യുവജനസഖ്യം കൗൺസിൽ അംഗങ്ങളായ റവ.സാം കെ ഈശോ, ബിജി ജോബി, അനീഷ് വർഗീസ്, ബിൻസി ജോൺ (ഭദ്രാസന കൗൺസിൽ മെമ്പർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ  കമ്മറ്റികൾ കോൺഫറൻസിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

English Summary:

Marthoma Yuvajanasakhyam North America Bhadrasana Conference from September 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com