ADVERTISEMENT

ഡാലസ് ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ് കരോള്‍ട്ടൻ സെന്‍റ് ഇഗ്നേഷ്യസ് പള്ളിയിൽ ഓണാഘോഷം സംഘടിപ്പിച്ചു.  ജോവാന പ്രാർഥനാ ഗാനം ആലപിച്ചു. പ്രസിഡന്‍റ് ആന്‍സി തലച്ചെല്ലൂര്‍ സ്വാഗതം ആശംസിച്ചു. 

തുടർന്ന് മുഖ്യ അതിഥി സണ്ണി വെയില്‍ മേയര്‍ സജി ജോര്‍ജ്, ഡബ്ല്യു. എം. സി. ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഡബ്ല്യു. എം. സി. അമേരിക്ക റീജനൽ പ്രസിഡന്‍റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍ വൈസ് ചെയര്‍ പേര്‍സണ്‍ ശാന്ത പിള്ള, നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ് ചെയര്‍മാന്‍ സുകു വര്‍ഗീസ്, പ്രസിഡന്‍റ് ആന്‍സി തലച്ചെല്ലൂര്‍, സെക്രട്ടറി സ്മിതാ ജോസഫ്, ട്രഷറര്‍ സിറില്‍ ചെറിയാന്‍ എന്നിവര്‍ ചേർന്ന് വിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. 

onam-celebration-of-world-malayali-council-north-texas-province4

 ശീതള്‍ സെബിന്‍ കൊറിയോ ഗ്രാഫ് ചെയ്ത നര്‍ത്തഗി സ്ക്കൂള്‍ ഓഫ് ഡാന്‍സിലെ വിവിധ പ്രായക്കാരായ കുട്ടികള്‍ അവതരിപ്പിച്ച മൂന്ന് ഗ്രൂപ്പ് ഡാന്‍സും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.അമ്പിളി ടോം ടീമും ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിച്ചു. വൈശാഖ് നായര്‍ ,എമ്മാ റോബിൻ സ്മിതാഷാന്‍ മാത്യു എന്നിവർ ഗാനങ്ങൾ ആലപിച്ചു. സിനിമാ താരം രാജലക്ഷമിയുടെ നൃത്തം അവതരിപ്പിച്ചു. സോനാ ഇത്താക്കന്‍റെയും സരയുവിന്‍റേയും ബോളിവുഡ് ഡാന്‍സും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. 

onam-celebration-of-world-malayali-council-north-texas-province5

 താലപ്പൊലിയുടെയും ചെമേളത്തിന്‍റേയും അകമ്പടിയോടെ മഹാബലിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. അതിനോട് അനുബന്ധിച്ച് റാണി ബിജുവും സംഘവും ഫ്യൂഷന്‍ തിരുവാതിര അവതരിപ്പിച്ചു.

onam-celebration-of-world-malayali-council-north-texas-province3

 വൈസ് പ്രസിഡന്‍റ് ജോസഫ് മാത്യു (സിജോ) വിന്‍റെ നന്ദി പ്രകാശനത്തിനു ശേഷം വിഭവ സമ്യദ്ധമായ ഓണ സദ്യ വിളമ്പി. അരുണ്‍ കുമാര്‍ മഹാബലിയുടെ വേഷമിട്ടു. സ്മിതാ ജോസഫ്, ആന്‍സി എന്നിവര്‍ ആയിരുന്നു ഈ പരിപാടിയുടെ എം.സി യുടെ ചുമതല വഹിച്ചത്. 

onam-celebration-of-world-malayali-council-north-texas-province2

(വാര്‍ത്ത: ലാലി ജോസഫ്)

English Summary:

Onam celebration of World Malayali Council North Texas Province

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com