ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 4 മുതൽ
Mail This Article
ഹൂസ്റ്റൺ ∙ ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 4 മുതൽ ആറു വരെ ഐപിസി ഹെബ്രോൺ,4660 എസ് സാം ഹൂസ്റ്റണിൽ വച്ച് നടക്കും. ഐപിസി കോഴിക്കോട് സെന്‍റർ പാസ്റ്റർ ബാബു ഏബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും.
യൂത്ത് സെക്ഷനുകളിൽ ഡാലസിലെ സിഎഫ്എൻഐയിലെ അഡ്‌ജങ്ക്റ്റ് പ്രഫസർ പാസ്റ്റർ സ്റ്റീവ് ജോൺ, സിസ്റ്റേഴ്‌സ് മീറ്റിങ്ങിൽ സിസ്റ്റർ ഷെർളി ബിജി എന്നിവർ സംസാരിക്കും. ബ്രദർ കെ.സി. ജേക്കബിന്‍റെ നേതൃത്വത്തിൽ ഐപിസി ഹൂസ്റ്റൺ ഫെല്ലോഷിപ്പ് ഗായകസംഘം ഗാനങ്ങൾ ആലപിക്കും.
കൺവൻഷൻ സുഗമമായ നടത്തിപ്പിന് പാ.ഡോ. വിൽസൺ വർക്കി (പ്രസിഡന്‍റ്), പാ. സാം അലക്സ് (വൈസ് പ്രസിഡന്‍റ്), പാ. തോമസ് ജോസഫ് (സെക്രട്ടറി), ജോൺ മാത്യു പുനലൂർ (ട്രഷറർ), മിഷന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍, മീഡിയ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റൺ, വര്‍ഷിപ്പ് കോര്‍ഡിനേറ്ററായി കെ.സി. ജേക്കബ്, യൂത്ത് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോഷിൻ ജോണും, ലേഡീസ് കോര്‍ഡിനേറ്ററായി ഡോ. മേരി ഡാനിയേയും എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: (516) 288 -1077 (പ്രസിഡന്‍റ്), (281) 935-5757(സെക്രട്ടറി) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.