ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ സഹോദരൻ ഐഎൻസി എന്ന പേരിൽ സംരംഭം ആരംഭിക്കുന്നു. വിദ്യാഭ്യാസ സഹായത്തിനായി ഫണ്ട് ശേഖരിക്കുക, ഭവനം ഇല്ലാത്തവർക്ക് വീട് വച്ചു നൽകുക, പാവപ്പെട്ടവരെ ആരോഗ്യപരിപാലനത്തിൽ സഹായിക്കുക എന്നിവയാണ് സംരംഭം ലക്ഷ്യമിടുന്നത്.

സാൻഫ്രാൻസിസ്കോയിലെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ ഉദ്ഘാടന പരിപാടി നടക്കും. ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും.  

ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്ത.
ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്ത.

വെരി:റവ.രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ,  റവ. ഫാ. റ്റെജി ഏബ്രഹാം, റവ. ഫാ. മാത്യു തോമസ് എന്നിവർ സംരംഭത്തിന്റെ ഭാഗമാകും. എല്ലവാരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംരംഭം വിജയിപ്പിക്കണമെന്ന് അംഗങ്ങൾ അഭ്യർഥിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് 'contact@sahodharan.org' എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. വെരി. റവ. രാജു. ഡാനിയൽ കോർ എപ്പിസ്കോപ്പ - 2144766584 , ഏബ്രഹാം ചിറക്കൽ -  3092693247,  ജോബി ജോൺ - 2013210045, ബിനുലാൽ - 2816820309, ലിൻസ് പീറ്റർ ഫിലിപ്പ് - 9168069235 

English Summary:

'Sahodaran' a new venture to help the afflicted; Inauguration on September 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com