അലൻ മില്ലറുടെ വധശിക്ഷ നടപ്പാക്കി; അമേരിക്കയിൽ നൈട്രജൻ വാതകം ഉപയോഗിച്ചുള്ള രണ്ടാമത്തെ വധശിക്ഷ
Mail This Article
×
അലബാമ ∙ അലബാമയിൽ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അലൻ മില്ലറുടെ (59) വധശിക്ഷ നടപ്പാക്കി. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നൈട്രജൻ വാതകം പ്രയോഗിച്ചാണ് വധ ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിൽ നൈട്രജൻ വാതകം ഉപയോഗിച്ച് നടത്തുന്ന രണ്ടാമത്തെ വധശിക്ഷയായിരുന്നു മില്ലറുടേത്.
1999 ഓഗസ്റ്റ് 5-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷെൽബി കൗണ്ടിയിൽ വച്ച് ടെറി ജാർവിസ് (39) ലീ ഹോൾഡ്ബ്രൂക്ക്സ് (32), സ്കോട്ട് യാൻസി, (28) എന്നിവരെയാണ് മില്ലർ വെടിവച്ച് കൊലപ്പെടുത്തിയത്.
ഈ വർഷം ജനുവരിയിലാണ് അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. അലബാമയിലെ കെന്നത്ത് സ്മിത്തെന്ന തടവുകാരന്റെ വധശിക്ഷയാണ് നൈട്രജൻ വാതകം പ്രയോഗിച്ച് നടപ്പാക്കിയത്.
English Summary:
Alabama executes inmate with nitrogen gas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.