ADVERTISEMENT

ഡാലസ് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫറൻസ്  ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെരി റവ. ഡോ. ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ. സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌), ബിജി ജോബി (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കോൺഫറൻസ് പ്രസിഡന്റ്‌ റവ. അലക്സ്‌ യോഹന്നാൻ സ്വാഗതവും,  കോൺഫറൻസ് ജനറൽ കൺവീനർ  ജോബി ജോൺ നന്ദിയും അറിയിച്ചു.

  റവ. ഡോ. ശ്യാം പി. തോമസ് മുഖ്യ നേതൃത്വവും, വിവിധ സെഷനുകളിൽ റവ. ജോസഫ് ജോൺ, റവ. എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ. ഏബൽ മാത്യു, സിസിൽ ചെറിയാൻ സിപിഎ, ദിലീപ് ജേക്കബ്, ജോതം  സൈമൺ എന്നിവർ നേതൃത്വവും നൽകും. 

bishop-dr-abraham-mar-paulos-inaugurated-marthoma-yuvajanasakhyam-conference-2

ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി ഏകദേശം 400 ൽ പരം യുവജനസഖ്യാംഗങ്ങളും, അനേക വൈദീകരും പങ്കെടുക്കുന്ന  കോൺഫറൻസ്  ഞായറാഴ്ച  ആരാധനയോടും, വിശുദ്ധ കുർബാന ശുശ്രൂഷയോടും കൂടെ അവസാനിക്കും. 

bishop-dr-abraham-mar-paulos-inaugurated-marthoma-yuvajanasakhyam-conference-3
English Summary:

Bishop Dr. Abraham Mar Paulos inaugurated marthoma yuvajanasakhyam north america bhadrasana Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com