ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രായാധിക്യവും മറവിയും വീണ്ടും വാർത്തയിൽ. യുഎൻ പൊതുസഭ സമ്മേളനത്തിനു സമാന്തരമായി കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ മിഡ്‍ടൗൺ മൻഹാറ്റനിൽ നടന്ന യോഗത്തിലാണ് ലോകനേതാക്കളെ സ്വാഗതം ചെയ്യുമ്പോൾ ‘വാഷിങ്ടൻ’ കടന്നുകൂടിയത്. 

‘താങ്ക് യു, താങ്ക് യു, താങ്ക് യു, വെൽകം ടു വാഷിങ്ടൻ’ എന്നു പറഞ്ഞതിലെ അബദ്ധം മനസ്സിലാകാതെ ബൈഡൻ (81) പ്രസംഗം തുടരുകയും ചെയ്തു. മിഡ്‍ടൗൺ മൻഹാറ്റനിലുള്ള ഇന്റർകോന്റിനെന്റൽ ന്യൂയോർക്ക് ബാർക്ലേയ് ഹോട്ടലിൽ യുക്രെയ്ന് സൈനികസഹായം നൽകുന്നതുമായി ബന്ധപ്പെട്ടതായിരുന്നു യോഗം. 

English Summary:

Joe Biden forgets he’s in Midtown Manhattan While Addressing World Leaders: ‘Welcome to Washington’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com