അഭിപ്രായ സർവേ; അരിസോനയിൽ ട്രംപിന് 3% ലീഡ്
Mail This Article
അരിസോന ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാഴാഴ്ച പുറത്തുവന്ന അഭിപ്രായ സർവേ അനുസരിച്ച് ജോർജിയയിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന് മുൻ പ്രസിഡന്റ് ട്രംപിനേക്കാൾ ലീഡുണ്ട്. അതേസമയം അരിസോനയിൽ ട്രംപിനാണ് ലീഡ്. ഫോക്‌സ് ന്യൂസിന്റെ പുതിയ വോട്ടെടുപ്പ് പ്രകാരം, ജോർജിയയിൽ ട്രംപിനെക്കാൾ ഹാരിസിന് 3 ശതമാനത്തിന്റെ ലീഡുണ്ട്. ഹാരിസിന് 51 ശതമാനവും ട്രംപിന് 48 ശതമാനവുമാണ് ലീഡ്.
സർവേയിൽ പങ്കെടുത്ത 52 ശതമാനം ജോർജിയക്കാരും മധ്യവർഗത്തെ സഹായിക്കാൻ ഹാരിസ് കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുന്ന വിഷയത്തിലും ഇതേ പിന്തുണ ഹാരിസിനുണ്ട്. ഏറ്റവും പുതിയ അഭിപ്രായ സർവേ അനുസരിച്ച് അരിസോനയിൽ ട്രംപിന് ഹാരിസിനേക്കാൾ മൂന്നു പോയിന്റ് ലീഡുണ്ട്.
സർവേയിൽ ഹാരിസിന് 48 ശതമാനവും ട്രംപിന് 51 ശതമാനവുമാണ് പിന്തുണ. ഹാരിസിനെ അപേക്ഷിച്ച് കുടിയേറ്റ പ്രശ്നം മികച്ച രീതിയിൽ പരിഹരിക്കാൻ ട്രംപിന് സാധിക്കുമെന്ന് 15 ശതമാനം ആളുകൾ പറയുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ട്രംപിന് ഹാരിസിനേക്കാൾ 8 ശതമാനമാണ് ലീഡ്. വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ ടിം വാൾസും ജെ.ഡി. വാൻസും തമ്മിലുള്ള ആദ്യ സംവാദം ഒക്ടോബർ ഒന്നിന് രാത്രി ഒൻപത് മണിക്ക് ആരംഭിക്കും. ഒന്നര മണിക്കൂറാണ് സംവാദത്തിനായുള്ള സമയ പരിധി.