സംസ്ഥാന തിരഞ്ഞെടുപ്പ് നിയമങ്ങളിൽ ചെറുമാറ്റങ്ങൾ; നേട്ടം കൊയ്യാൻ പുതിയ തന്ത്രവുമായി ട്രംപ്
Mail This Article
ഹൂസ്റ്റണ്‍ ∙ മത്സര നിയമങ്ങൾ മത്സരം പുരോഗമിക്കുന്നതിനിടെ മാറ്റാനാവില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഈ തത്വം രാഷ്ട്രീയത്തിൽ അത്ര പ്രസക്തമല്ലെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് പുരോഗമിക്കെ, തങ്ങളുടെ സ്ഥാനാർഥിക്ക് അനുകൂലമായി, നിയമങ്ങളും വാഗ്ദാനങ്ങളും അടിമുടി മാറ്റുന്ന തന്ത്രം യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും കൂട്ടരും.
സംസ്ഥാനങ്ങൾ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ നിയമലംഘനം നടത്തുന്നതായി ദീർഘകാലമായി ആരോപിച്ചിരുന്ന ട്രംപിനെതിരെ നിലവിൽ വിഷയത്തിൽ ഇതേ ആരോപണം ഉയർന്ന് വന്നിരുന്നത്. നിയമങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നതിനാണ് റിപ്പബ്ലിക്കന്‍മാര്‍ പല സംസ്ഥാനങ്ങളിലും നിയമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
ഇത് ഇതിനകം തന്നെ ഫലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. '2023 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍, കുറഞ്ഞത് 14 സംസ്ഥാനങ്ങളെങ്കിലും 17 നിയന്ത്രിത തിരഞ്ഞെടുപ്പ് നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവയെല്ലാം 2024 ലെ തിരഞ്ഞെടുപ്പില്‍ നിലവിലുണ്ടാകും' എന്ന് ബ്രണ്ണന്‍ സെന്‍റര്‍ ഫോര്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയില്‍ വോട്ടിങ്ങിനെ പരിമിതപ്പെടുക എന്ന ഉദ്യേശ്യത്തോടു കൂടി നിയമങ്ങൾ നടപ്പാക്കിയെന്ന വിമർശനം ശക്തമാണ്. വോട്ടര്‍മാരുടെ അടുത്ത് നില്‍ക്കാന്‍ പോള്‍ നിരീക്ഷകനെ അനുവദിക്കാത്തതുപോലുള്ള ചെറിയ പിഴവുകള്‍ക്ക് പോലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ക്ക് ക്രിമിനല്‍ ശിക്ഷകള്‍ നല്‍കാനും നിയമം നിർമാണം നടത്തിയിട്ടുണ്ട്.
2006ലെ ഇടക്കാല തിരഞ്ഞെടുപ്പിന് വെറും നാലാഴ്ച മുമ്പ് പ്രൊപ്പോസിഷന്‍ 200 നടപ്പിലാക്കുന്നതില്‍ നിന്ന് അരിസോനയെ കീഴ്‌ക്കോടതി വിലക്കിയിരുന്നു. ''തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ'' തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ വന്ന അത്തരമൊരു മാറ്റം സുപ്രീം കോടതി അനുവദിച്ചില്ല.