വിദേശവനിതയ്ക്കു നേരെ അതിക്രമം: യോഗ പരിശീലകനെതിരെ കേസ്
Mail This Article
×
കോവളം(തിരുവനന്തപുരം) ∙ വിദേശ വനിതയെ കോവളത്ത് അപമാനിച്ചെന്ന പരാതിയിൽ യോഗ കേന്ദ്രം പരിശീലകനെതിരെ പൊലീസ് കേസെടുത്തു. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സുധീറിന് (35) എതിരെയാണ് കേസ്. അവധിക്കാല ആഘോഷത്തിന്റെ ഭാഗമായി കോവളത്തെത്തിയ അർജന്റീന സ്വദേശിനി (35) യെ ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്തെ യോഗ കേന്ദ്രത്തിൽ വച്ചു പരിശീലകൻ അപമാനിച്ചെന്നാണ് പരാതി.
26ന് കോവളത്ത് എത്തി സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു ഇവർ. ഇതിനു സമീപത്താണ് യോഗ കേന്ദ്രം. പരിശീലകന്റെ നിർദേശമനുസരിച്ച് തിങ്കളാഴ്ച് രാവിലെ ഏഴിന് ക്ലാസിനെത്തിയ തന്നെ പ്രതി കടന്നു പിടിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രതി ഒളിവിലാണ്.
English Summary:
The police registered a case against the yoga center trainer on the complaint of insulting a foreign woman in Kovalam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.