'ആക്‌ഷൻ പാക്ക്ഡായ 32 വർഷങ്ങൾ'!; വിവാഹ വാർഷികം ആഘോഷിച്ച് ഒബാമയും മിഷേലും
Mail This Article
ന്യൂയോർക്ക് ∙ വിവാഹ വാർഷികം ആഘോഷിച്ച് മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും. 32-ാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം ഇരുവരും പങ്കിടത്ത് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ്. ആർട്ട് മ്യൂസിയത്തിൽ മിഷേലിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഒബാമ എക്സിലും ഫെയ്സ്ബുക്കിലും പങ്കുവച്ചത്.
'വിവാഹ വാർഷിക ആശംസകൾ മിഷേൽ! 32 വർഷങ്ങൾ ഒരുമിച്ച്, ജീവിതത്തിൽ എനിക്ക് ഇതിലും മികച്ച പങ്കാളിയെയും സുഹൃത്തിനെയും ആഗ്രഹിക്കാൻ കഴിയില്ലായിരുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഒബാമ ചിത്രങ്ങൾ പങ്കിട്ടത്. ' പ്രിയപ്പെട്ടവനൊപ്പം ആക്‌ഷൻ പാക്ക്ഡായ 32 വർഷങ്ങൾ! എല്ലാത്തിലൂടെയും, എപ്പോഴും എനിക്ക് പിന്തുണയായി ഉണ്ടായിരുന്നതിന്, എന്റെ കൂടെ നിന്നതിന്, എന്നെ സന്തോഷിപ്പിക്കാനുള്ള വഴികൾ കണ്ടെത്തിയതിന്, നന്ദി. ഞാൻ നിന്നെ സ്നേഹിക്കുന്നു' ഫോട്ടോയ്ക്കൊപ്പം മിഷേല്‍ കുറിച്ചു.
1992ലാണ് ഒബാമയും മിഷേലും വിവാഹിതരായത്. മാലിയ (26)യും, സാഷ (23)യുമാണ് ഒബാമയുടെയും മിഷേലിന്റെയും മക്കൾ.