മരണത്തിലും ഒരുമിച്ച്: ആലിംഗനം ചെയ്ത നിലയിൽ മൃതദേഹങ്ങൾ, ദമ്പതികൾക്ക് ദാരുണാന്ത്യം
Mail This Article
സൗത്ത് കാരോലൈന ∙ ഹെലൻ ചുഴലിക്കാറ്റിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. സൗത്ത് കാരോലൈനിലെ മാർസിയ (74), ജെറി (78) എന്നിവരാണ് മരിച്ചത്. ബീച്ച് ഐലൻഡിലെ ഏറ്റവും വലിയ മരങ്ങളിലൊന്ന് വൃദ്ധ ദമ്പതികളുടെ മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് ജോൺ സാവേജ് തന്റെ മുത്തശ്ശിയെയും മുത്തച്ഛനെയും കണ്ടെത്തിയത്.
കൗമാരപ്രായത്തിൽ വിവാഹിതരായ ഇവർ 50 വർഷത്തിലേറെയായി കുടുംബ ജീവിതം നയിക്കുകയായിരുന്നു. സമീപകാലത്ത് യുഎസിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നാണ് ഹെലൻ. നോർത്ത് കാരോലൈനയിൽ മാത്രം 94 പോണ് ചുഴലിക്കാറ്റിൽ മരിച്ചത്.
യുഎസിൽ മരിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. നൂറുകണക്കിന് ആളുകളെയാണ് കാണാതായിരിക്കുന്നത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളായ നോർത്ത് കാരോലൈന, സൗത്ത് കാരോലൈന, ടെനിസി, വെർജീനിയ ജോർജിയ, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.