ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി ആക്രമിച്ചു; പിതാവിന് 16 വർഷം തടവ്
Mail This Article
×
ഇൻഡ്യാന ∙ ഇൻഡ്യാനയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലി ആക്രമിച്ചു. ആക്രമണത്തിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ പിതാവിന് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഡേവിഡ് ഷോനാബോമും (32) അമ്മ ഏഞ്ചൽ ഷോനബോമും (29) കുറ്റക്കാരാണെന്ന് വാണ്ടർബർഗ് കൗണ്ടി കോടതി കണ്ടെത്തി.
2023 സെപ്റ്റംബറിലാണ് കുഞ്ഞിനെ എലി ആക്രമിക്കുന്നത്. ആക്രമണത്തെ തുടർന്ന് കുഞ്ഞിന് 50-ലധികം പരുക്കുകളാണ് ഉണ്ടായതെന്നും ഇൻഡ്യാന പൊളിസ് ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വലതു കയ്യിലെ നാലു വിരലുകളിലെയും തള്ള വിരലിലെയും മാംസം പൂർണമായും നഷ്ടപ്പെട്ടെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുടെ ശിക്ഷ ഒക്ടോബർ 23ന് വിധിക്കും.
English Summary:
US Father Given 16-Year Jail Term for Child Neglect After Rat Attack on Baby
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.