ADVERTISEMENT

ന്യൂയോര്‍ക്ക്∙ കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ  ആര്‍ഷ ദര്‍ശന പുരസ്‌കാരം ഡോ.എം ലീലാവതിക്ക്.വേദ സാഹിത്യത്തിന്‍റെ ധര്‍മ്മ സന്ദേശം  രചനകളിലൂടെ പ്രതിഫലിപ്പിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം.

സൂര്യാ കൃഷ്ണമൂര്‍ത്തി, ഡോ. എം വി പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.അധ്യാപനം, സാഹിത്യനിരൂപണം, ജീവചരിത്ര രചന, വിവര്‍ത്തനങ്ങള്‍, കവിത എന്നീ മണ്ഡലങ്ങളില്‍  മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാള സാഹിത്യത്തെ സമ്പന്നമാക്കുകയും ആര്‍ഷ സംസ്‌ക്കാരത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ ജീവിതം നയിക്കുകയും  ചെയ്ത പ്രതിഭയാണ് ഡോ.എം ലീലാവതിയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.  

arshadarshana-award-to-doctor-m-leelavati1

അക്കിത്തം, സി രാധാകൃഷ്ണന്‍ , ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌ക്കാരം നല്‍കിയത്. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ നടക്കുന്ന  കെഎച്ച്എന്‍എ കേരള കണ്‍വന്‍ഷനില്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന്  പ്രസിഡന്‍റ് ഡോ നിഷ പിള്ള തിരുവന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.  നാരായണന്‍ നേതിലത്ത്, സുരേന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ ഉപസമിതിയാണ് പുരസ്‌ക്കാരവിതരണത്തിന് നേതൃത്വം നല്‍കുന്നത്.

ഒരു കോടിയുടെ സേവനപദ്ധതികളുടെ വിതരണവും കേരള കണ്‍വന്‍ഷനില്‍ നടക്കും.കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ  രജതജൂബിലി വര്‍ഷമായ 2025ല്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന രാജ്യാന്തര കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായും  ഡോ നിഷ പിളള പറഞ്ഞു. പുരസ്‌കാര സമിതി ചെയര്‍മാന്‍   സൂര്യ കൃഷ്ണമൂര്‍ത്തി, വെങ്കിട് ശര്‍മ്മ, പി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു

English Summary:

Arshadarshana award to Dr. M Leelavati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com