ADVERTISEMENT

വാഷിങ്‌ടൻ∙ അമേരിക്കയിൽ 33-ാം വയസ്സിൽ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ ജോലി സമ്മർദമെന്ന് സൂചന. വാഷിങ്‌ടൻ ഡിസിയിലെ ജോർജ് വാഷിങ്‌ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിൽ നേത്രരോഗ മൂന്നാം വർഷ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഡോ. വിൽ വെസ്റ്റാണ് ആത്മഹത്യ ചെയ്തത്. 

അർപ്പണബോധമുള്ള ഡോക്ടർ എന്ന നിലയിലാണ് വിൽ വെസ്റ്റ് അറിയപ്പെട്ടിരുന്നത്. റസിഡൻസി കാലത്തെ ജോലി സമ്മർദം ഡോ.വില്ലിനെ മാനസികമായി തളർത്തിയിരുന്നതായിട്ടാണ് പുറത്ത്​വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം മറ്റുള്ളവരുടെ പറയുന്നതിന് അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. ആത്മഹത്യക്കുറിപ്പിലാണ് ഡോക്ടറുടെ മരണകാരണം  ജോലി സമ്മർദമെന്ന് സൂചനയുള്ളത്. 

‘‘എന്‍റെ പ്രവൃത്തികൾ പ്രതികൂലമായി ബാധിക്കുന്നവരോട്| ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് ഇനി ഒന്നും താങ്ങാൻ കഴിയില്ല. വിടപറയാൻ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് കാര്യം ഇതാണ് എന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളിൽ പലരും മികച്ചത് അർഹിക്കുന്നു| പക്ഷേ ഒരാൾക്ക് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി സംസാരിക്കാൻ കഴിയില്ല| അതിനാൽ ഇങ്ങനെ എഴുതേണ്ടി വരും ’’ – ആത്മഹത്യക്കുറിപ്പിൽ ഡോ. വിൽ എഴുതി.

കുറഞ്ഞ വേതനത്തിന് ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യുന്ന റസിഡൻസിയുടെ കഠിനമായ സാഹചര്യങ്ങൾ മെഡിക്കൽ വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിക്കുന്നതായി മെഡിക്കൽ പഠനം പൂർത്തിയാക്കുന്ന വില്ലിന്‍റെ ഇളയ സഹോദരൻ ഡേവിഡ് പറഞ്ഞു. തങ്ങളുടെ കരിയർ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന ഭയം കാരണം ഇതിനെക്കുറിച്ച് സംസാരിക്കാൻ ഡോക്ടർമാർ പലപ്പോഴും ഭയപ്പെടുന്നു.

ചില ജോലികൾക്ക് അപേക്ഷിക്കുമ്പോൾ ഡോക്ടർമാർ മാനസികാരോഗ്യ നിലവാരം വെളിപ്പെടുത്തേണ്ടതുണ്ട്. വെസ്റ്റിന് എഡിഎച്ച്‌ഡിയും വിഷാദവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും പ്രഫഷനൽ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം കാരണം യൂട്ടയിൽ തിരിച്ചെത്തിയപ്പോൾ ചികിത്സ തേടിയിട്ടും ആശുപത്രിയിൽ നിന്ന് സഹായം തേടിയില്ലെന്നും സഹോദരൻ കൂട്ടിച്ചേർത്തു. 

English Summary:

Tragic final words of doctor, 33, before he died by suicide - and his stark warning to hospitals everywhere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com