ADVERTISEMENT

ലൊസാഞ്ചലസ് ∙ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ജയിലിൽ കഴിയുന്ന സഹോദരങ്ങളായ എറിക്കിന്‍റെയും ലൈൽ മെനെൻഡസിന്‍റെയും ശിക്ഷകൾ പുനഃപരിശോധിക്കാൻ നീക്കം.   1989-ലാണ് സഹോദരന്മാരായ പ്രതികൾ ഇവരുടെ മാതാപിതാക്കളായ ജോസിനെയും കിറ്റി മെനെൻഡസിനെയും അവരുടെ ബെവർലി ഹിൽസ് മാൻഷനിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. പിതാവിന്‍റെ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനാണ് ഇവർ കൃത്യം നടത്തിയത് എന്നാണ് പ്രോസിക്യൂട്ടർമാർ ആദ്യ വിചാരണയിൽ കോടതിയിൽ വാദിച്ചത്. 

പിതാവ് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. അതിനാൽ സ്വയം പ്രതിരോധിക്കാനാണ് ശ്രമിച്ചതെന്ന് കഴിഞ്ഞ വർഷം സഹോദരങ്ങൾ പുതിയ തെളിവുകൾ സമർപ്പിച്ച ശേഷം വാദിച്ചതോടെയാണ് പുനഃപരിശോധന സാധ്യത തെളിഞ്ഞത്. ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജോർജ് ഗാസ്‌കോൺ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് പുനഃപരിശോധിക്കാൻ ധാർമ്മികമായ ബാധ്യതയുണ്ടെന്ന് നിലപാടാണ് സ്വീകരിച്ചിട്ടുണ്ട്.

ഇവരുടെ കേസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉൾപ്പെടുത്തിയ നെറ്റ്ഫ്ലിക്സ് സീരീസ് സെപ്റ്റംബറിൽ പുറത്തിറങ്ങിയതു മുതൽ വിഷയത്തിൽ പൊതുജന  താൽപ്പര്യം വർധിച്ചു. ആദ്യ വിചാരണയിൽ, പ്രതികൾ അത്യാഗ്രഹത്താലാണ് കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചിരുന്നു. പ്രതികൾ റോളക്‌സ് വാച്ചുകൾക്കും കാറുകൾക്കും ആഡംബര സ്വത്തുക്കൾക്കുമായി തങ്ങളുടെ പൈതൃകസ്വത്ത് വലിയ തോതിൽ ചെലവഴിച്ചിരുന്നതായി അന്ന്  പ്രോസിക്യൂട്ടർമാർ വാദത്തിൽ ആരോപിച്ചിരുന്നു.

ടെലിവിഷനിൽ ട്രയൽ സംപ്രേക്ഷണം ചെയ്തതോടെ യുഎസിൽ ഈ കേസ് ഏറെ ജനശ്രദ്ധ നേടയിരുന്നു.സഹോദരങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 1996-ൽ പരോളില്ലാതെ ജീവപര്യന്തം തടവിന് ഇവരെ ശിക്ഷിച്ചു. കൊലപാതകം നടക്കുമ്പോൾ ലൈൽ മെനെൻഡസിന് 21 ഉം, എറിക് മെനെൻഡസിന് 18 വയസ്സുമായിരുന്നു പ്രായം.

ഇപ്പോൾ പരിഗണിക്കുന്ന പുതിയ തെളിവുകളിൽ 1988-ൽ എറിക് മെനെൻഡെസ് തന്‍റെ ബന്ധുവിന് അയച്ച കത്ത് ഉൾപ്പെടുന്നു, അതിൽ പിതാവിന്‍റെ ദുരുപയോഗം പരാമർശിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പുതിയ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ലഭ്യമായ വിവരം  അവലോകനം ചെയ്യാൻ ഞങ്ങൾക്ക് ധാർമ്മികമായ ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായി മുതിർന്ന പ്രോസിക്യൂട്ടർ ഗാസ്‌കോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

നവംബർ 26-ന് കേസിൽ ഒരു ഹിയറിങ് നടത്തുമെന്ന്  സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇവരുടെ കഥ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദമായി. റിയാലിറ്റി ടിവി താരം കിം കർദാഷിയാൻ സഹോദരന്മാർക്ക് പിന്തുണ പ്രഖ്യാപിച്ചു, ഇതോടെ കേസിൽ വീണ്ടും ജനകീയ താൽപ്പര്യത്തിന് ആക്കം കൂട്ടി.

English Summary:

The Menendez brothers' murder case is getting a fresh look. Here's why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com