അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തി; ശിക്ഷയിൽ ഇളവില്ലെന്ന് മേൽക്കോടതിയും
Mail This Article
ഡെസ് മോയിൻസ്, അയോവ ∙ അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരോൾ അനുവദിക്കണമെങ്കിൽ 35 വർഷം തടവ് ശിക്ഷ പൂർത്തിയാക്കണമെന്ന് കീഴ്ക്കോടതി ഉത്തരവ് മേൽക്കോടതി ശരിവച്ചു. 2021-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
2021-ൽ ഫെയർഫീൽഡ് ഹൈസ്‌കൂളിലെ അധ്യാപികയായ നൊഹേമ ഗ്രാബറെന്ന 66 വയസ്സുകാരിയെ അന്ന് 16 വയസ്സുള്ള പ്രതി ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം പ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പരോളിന് യോഗ്യത നേടാൻ 35 വർഷം തടവ് ശിക്ഷ പൂർത്തിയാക്കണമെന്നും കോടതി വിധിച്ചു. സംഭവം നടന്ന വേളയിൽ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പരോൾ യോഗ്യതയ്ക്ക് മുമ്പ് ഒരു മിനിമം ടേമിലേക്ക് ശിക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ചാണ് പ്രതിഭാഗം മേൽക്കോടതിയെ സമീപിച്ചത് .
അതേസമയം, മേൽക്കോടതി കീഴ്ക്കോടതിയുടെ തീരുമാനം ഏകകണ്ഠമായി ശരിവച്ചു,