അടുത്ത വർഷം മുതൽ സോഷ്യൽ സെക്യൂരിറ്റി പേയ്മെന്റിൽ വർധനവിന് സാധ്യത
Mail This Article
ന്യൂയോർക്ക് ∙ അമേരിക്കയിൽ 2025 ജനുവരി മുതൽ സോഷ്യൽ സെക്യൂരിറ്റി പേയ്‌മെന്‍റ് 50 ഡോളർ വർധിക്കും. സോഷ്യൽ സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ജീവിതച്ചെലവ് 2.5% വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനർത്ഥം, 2024 ൽ വിരമിച്ചവർക്ക് ശരാശരി ലഭിക്കുന്ന 1927 ഡോളർ പ്രതിമാസം എന്ന തുക 2025 ൽ 1976 ഡോളറായി ഉയരും എന്നാണ്. വിവാഹിതരായ ദമ്പതികൾക്ക് ലഭിക്കുന്ന ശരാശരി പെൻഷൻ 3014 ഡോളറിൽ നിന്ന് 3089 ഡോളറായി ഉയരും.
ഏകദേക്കം 68 ദശലക്ഷം സോഷ്യൽ സെക്യൂരിറ്റി സ്വീകർത്താക്കൾക്ക് 2025 ജനുവരി മുതൽ ഈ പുതിയ നിരക്കിൽ പെൻഷൻ ലഭിക്കും. സപ്ലിമെന്‍റൽ സെക്യൂരിറ്റി വരുമാനം (SSI) ലഭിക്കുന്ന 7.5 ദശലക്ഷം ആളുകൾക്ക് 2024 ഡിസംബർ 31 മുതൽ പുതിയ നിരക്ക് ബാധകമാകും. ഭിന്നശേഷിക്കാർക്കും താഴ്ന്ന വരുമാനമുള്ള മുതിർന്ന പൗരന്മാർക്കുമാണ് സപ്ലിമെന്‍റൽ സെക്യൂരിറ്റി വരുമാനം ലഭ്യമാകുന്നത്.