മിൽട്ടന് ശേഷം ഫ്ലോറിഡയിൽ വ്യാപകമായ ഗ്യാസ് ക്ഷാമം; സൗജന്യമായി നൽകുമെന്ന് ഗവർണർ
Mail This Article
ഫ്ലോറിഡ ∙ മിൽട്ടൻ ചുഴലിക്കാറ്റിൽ നിന്ന് കരകയറാൻ സംസ്ഥാനം പാടുപെടുമ്പോൾ ഫ്ലോറിഡ സൗജന്യ ഗ്യാസ് വിതരണം ചെയ്യുന്നു. കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ സൗജന്യ ഗ്യാസ് വിതരണം ഗവർണർ റോൺ ഡിസാന്റിസ് പ്രഖ്യാപിച്ചു.
മൂന്ന് സൈറ്റുകൾ ശനിയാഴ്ച തുറന്നതായി സംസ്ഥാന റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു. ഇന്ധനക്ഷാമത്തിന്റെ പേരിൽ ഡിസാന്റിസിനെ ചില രാഷ്ട്രീയ എതിരാളികൾ വിമർശിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ നടപടികൾ.
ഫ്ലോറിഡയിലെ ഏകദേശം 30 ശതമാനം പെട്രോൾ സ്റ്റേഷനുകളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗ്യാസ് തീർന്നതായി ഇന്ധന വിലയും ക്ഷാമവും നിരീക്ഷിക്കുന്ന വെബ്‌സൈറ്റിൽ നിന്നുള്ള കണക്ക് വ്യക്തമാക്കുന്നു. പ്ലാന്റ് സിറ്റി, ബ്രാഡന്റൺ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇന്ധന വിതരണ സൈറ്റുകളിൽ നിന്ന് പെട്രോൾ ആവശ്യമുള്ളവർക്ക് 10 ഗാലൻ വരെ സൗജന്യമായി ലഭിക്കുമെന്ന് ഡിസാന്റിസ് അറിയിച്ചു.