ശ്രീപഞ്ചമി; വർഷം മുഴുവൻ ഐശ്വര്യം ലഭിക്കുന്ന സവിശേഷദിനം

Mail This Article
ശ്രീ പഞ്ചമി എന്നും ശ്രീവ്രതം എന്നും അറിയപ്പെടുന്ന ലക്ഷ്മി പഞ്ചമി, ലക്ഷ്മി ദേവിയെ ആരാധിക്കുന്ന ദിവസമാണ്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയാണ് മഹാലക്ഷ്മി. ചൈത്ര മാസത്തിലെ ശുക്ലപക്ഷ പഞ്ചമിയിലാണ് ലക്ഷ്മി പഞ്ചമി ആഘോഷിക്കുന്നത്. ഏപ്രിൽ 02 നാണ് ഈ വർഷത്തെ ലക്ഷ്മീ പഞ്ചമി.
ലക്ഷ്മീദേവിയുടെ കടാക്ഷം ലഭിക്കുവാൻ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് മഹനീയമാണ്. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നത് ദാരിദ്ര്യം ഇല്ലാതാക്കുകയും സമ്പത്തും സമൃദ്ധിയും നേടാൻ സഹായിക്കുകയും ചെയ്യുന്നു.ലക്ഷ്മി പഞ്ചമി നാളിൽ ലക്ഷ്മീദേവിയെ ഉപാസിക്കുക വഴി ഭക്തർക്ക് മനഃശാന്തിയും സമ്പത്തും ഭാഗ്യവും വിജയവും കൈവർക്കുവാൻ സാധിക്കും.
ലക്ഷ്മി പഞ്ചമിയിൽ അതിരാവിലെ ഉണർന്ന് കുളിക്കണം. തുടർന്ന്, ലക്ഷ്മി ദേവിയുടെ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ലക്ഷ്മി ദേവിയെ പ്രാർഥിക്കുക.
ചന്ദനം, വാഴയില, പൂമാല, അരി, ചുവന്ന വസ്ത്രം, നാളികേരം തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് ലക്ഷ്മീ ദേവിയെ ആരാധിക്കണം. ലക്ഷ്മി ദേവിയെ ആരാധിച്ച ശേഷം സജ്ജങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഉത്തമമാണ് .ഈ വ്രതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് സമ്പത്തും സമൃദ്ധിയും ലഭിക്കും. പഴങ്ങൾ, പാൽ, മധുരപലഹാരങ്ങൾ എന്നിവ ഈ വ്രതകാലത്ത് കഴിക്കാം. ലക്ഷ്മീ പഞ്ചമിയിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ കീർത്തി , വിദ്യ , ആരോഗ്യം , ആയുസ്സ് ധനം എന്നിവ കൈവരിക്കാം .
ലക്ഷ്മീ പഞ്ചമിയിൽ ജപിക്കുവാൻ മഹാലക്ഷ്മ്യഷ്ടകം
നമസ്തേഽസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോഽസ്തുതേ
നമസ്തേ ഗരുഡാരൂഢേ കോലാസുരഭയങ്കരി
സർവപാപഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ
സർവജ്ഞേ സർവവരദേ സർവദുഷ്ടഭയങ്കരി
സർവദുഃഖഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ
സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി
മന്ത്രമൂർതേ സദാ ദേവി മഹാലക്ഷ്മി നമോഽസ്തു തേ
ആദ്യന്തരഹിതേ ദേവി ആദ്യശക്തിമഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോഽസ്തു തേ
സ്ഥൂലസൂക്ഷ്മമഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ
പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതാ മഹാലക്ഷ്മി നമോഽസ്തു തേ
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോഽസ്തു തേ
മഹാലക്ഷ്മ്യഷ്ടകസ്തോത്രം യഃ പഠേദ്ഭക്തിമാന്നരഃ
സർവസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സർവദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശനം
ദ്വികാലം യഃ പഠേന്നിത്യം ധനധാന്യസമന്വിതഃ
ത്രികാലം യഃ പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മീർഭവേന്നിത്യം പ്രസന്ന വരദാ ശുഭാ