ബോൺമത്തിനെതിരെ നടന്ന എഫ്എ കപ്പ് ക്വാർട്ടർഫൈനലിനിടെ പരുക്ക്; എർലിങ് ഹാളണ്ടിന് 7 ആഴ്ച വിശ്രമം

Mail This Article
ലണ്ടൻ ∙ ബോൺമത്തിനെതിരെ നടന്ന എഫ്എ കപ്പ് ക്വാർട്ടർഫൈനൽ മത്സരത്തിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ടിന് 7 ആഴ്ച വിശ്രമം. 56–ാം മിനിറ്റിൽ ബോൺമത്ത് റൈറ്റ് ബായ്ക്ക് ലൂയിസ് കുക്ക് ഹാളണ്ടിന്റെ കാലിനു മുകളിലേക്കു വീണതാണു പരുക്കിനു കാരണമായത്. പ്രഥമ ശുശ്രൂഷ തേടിയ ശേഷം ഹാളണ്ട് ഗ്രൗണ്ടിൽ ഇറങ്ങിയെങ്കിലും വേദന കൂടിയതോടെ ഗ്രൗണ്ട് വിടുകയായിരുന്നു.
ചാംപ്യൻസ് ലീഗിൽനിന്നു പുറത്തായ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിലവിൽ 5–ാം സ്ഥാനത്താണ്. സീസണിന്റെ ഒടുവിൽ മാത്രമാണു ഹാളണ്ടിനു കളത്തിലേക്കു തിരിച്ചെത്താനാവുകയെന്നു സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പറഞ്ഞു. ഈ സീസണിൽ പ്രിമിയർ ലീഗ് ഉൾപ്പെടെ എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 40 കളികളിൽ 30 ഗോളുകളാണ് ഇരുപത്തിനാലുകാരൻ നോർവേ താരത്തിന്റെ നേട്ടം.