ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

Mail This Article
അശ്വതി∙ കീഴ്ജീവനക്കാരുടെ സഹകരണത്താൽ പുതിയ കർമങ്ങൾ ഏറ്റെടുക്കും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉപദേശം തേടും. തൃപ്‌തിയായ വിഷയത്തിനു പുതിയ വിദ്യ ആരംഭിക്കും.
ഭരണി∙ വിദ്യാർഥികൾക്കു കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാനാകൂ. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പുതിയ ആശയങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കും.
കാർത്തിക∙ വർധിച്ചുവരുന്ന ഉത്തരവാദിത്തങ്ങൾ സ്വീകരിക്കും. കലാ–കായിക മത്സരങ്ങളിൽ വിജയം കൈവരിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും.
രോഹിണി∙ പുതിയ വ്യാപാര വ്യവസായങ്ങൾക്കു തുടക്കം കുറിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തിനേടും. വിദ്യാർഥികൾക്ക് ഉദാസീനമനോഭാവം വർധിക്കും.
മകയിരം∙ ഉദരരോഗപീഡകൾ വർധിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പരമപ്രധാനമായ കരാറുകളിൽ ഒപ്പുവയ്ക്കും. സന്ധിസംഭാഷണം, ചർച്ച തുടങ്ങിയവയിൽ വിജയിക്കും.
തിരുവാതിര∙ ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അവസരം ഉണ്ടാകും. നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനം പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.
പുണർതം∙ ആരോപണങ്ങൾ അടിസ്ഥാനരഹിതമായതിനാൽ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ തിരികെ ലഭിക്കും. സഹപ്രവർത്തകനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. ഭാവനകൾ യാഥാർഥ്യമാകും.
പൂയം∙ സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര വേണ്ടിവരും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. പുതിയ വ്യവസായത്തിനു തുടക്കം കുറിക്കും.
ആയില്യം∙ പുത്രനോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. അന്യദേശത്തോ വിദേശത്തോ ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കടം കൊടുക്കരുത്, ജാമ്യം നിൽക്കരുത്.
മകം∙ ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. കടം വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കുവാൻ ഭൂമി വിൽക്കുവാൻ തയാറാകും.
പൂരം∙ സന്ധിസംഭാഷണത്തിൽ വിജയിക്കും. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. സഹപ്രവർത്തകനു സാമ്പത്തികസഹായം ചെയ്യുവാനിടവരും
ഉത്രം∙ വേണ്ടപ്പെട്ടവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. വിദ്യാർഥികൾക്കു ശ്രദ്ധയും ഓർമശക്തിയും കുറയും. അശ്രദ്ധകൊണ്ടു പണനഷ്ടത്തിനു യോഗമുണ്ട്. ജീവിതപങ്കാളിക്കുവേണ്ടി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും.
അത്തം∙ ആശ്രിതജോലി ഉപേക്ഷിച്ചു സ്വന്തമായ വ്യാപാരത്തിനു തുടക്കം കുറിക്കും. പദ്ധതിസമർപ്പണത്തിനു കാലതാമസം നേരിടും. മേലധികാരി നിർദേശിക്കുന്ന വിധത്തിൽ പദ്ധതികൾ ഏറ്റെടുത്തു പൂർത്തീകരിക്കുവാൻ കഴിയും.
ചിത്തിര∙ കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസംതോന്നും. വിദേശ ഉദ്യോഗത്തിനു സാങ്കേതിക തടസ്സങ്ങൾ നേരിടും. വസ്തുനിഷ്ഠമായ അന്വേഷണങ്ങളാൽ വ്യക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ സാധിക്കും.
ചോതി∙ മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. പ്രതിസന്ധികളിൽ താങ്ങായി നിന്നവരെ അനുമോദിക്കുവാൻ അവസരമുണ്ടാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും. പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും.
വിശാഖം∙ സഹപ്രവർത്തകനു സാമ്പത്തികസഹായം നൽകുവാനിടവരും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്ക് അവിചാരിത തടസ്സങ്ങൾ ഉണ്ടാകും. വസ്തുതർക്കം മധ്യസ്ഥർ മുഖാന്തരം പരിഹരിക്കും.
അനിഴം∙ ഗുണനിലവാരം വർധിപ്പിക്കാൻ വ്യവസായം നവീകരിക്കുവാൻ തീരുമാനിക്കും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. കാർഷികമേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കും.
തൃക്കേട്ട∙ രോഗപീഡകൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും. സഹപാഠിയെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാൻ അവസരമുണ്ടാകും.
മൂലം∙ പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. വിവാഹത്തിനു തീരുമാനമാകും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഗൃഹനിർമാണത്തിനു പ്രാരംഭനടപടികൾ തുടങ്ങിവയ്ക്കും.
പൂരാടം∙ അനുഭവജ്ഞാനമുള്ളവരുടെ വാക്കുകൾ പലപ്പോഴും പ്രതിസന്ധികളെ അതിജീവിക്കുവാൻ ഉപകരിക്കും. ചിരകാലാഭിലാഷ പ്രാപ്‌തിയായ വിദേശയാത്ര സാധ്യമാകും. വ്യാപാരമേഖലകളിൽ പുതിയ പ്രവർത്തനങ്ങൾ തുടങ്ങും.
ഉത്രാടം∙ വിദേശത്ത് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. ഗുണനിലവാരം കുറഞ്ഞ വസ്തുക്കളിൽ നിന്ന് ത്വക്‌രോഗത്തിനു സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ വ്യതിയാനത്താൽ രോഗപീഡകൾ വർധിക്കും.
തിരുവോണം∙ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ നിർബന്ധിതനാകും. ചുമതലാബോധമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും. സുഹൃത്‌സഹായത്താൽ ഗൃഹനിർമാണം പൂർത്തീകരിക്കും.
അവിട്ടം∙ ഔദ്യോഗികമായ അനിശ്ചിതാവസ്ഥയ്ക്കു മാറ്റംവന്ന് നിലനിൽപിനാധാരമായ ഉദ്യോഗം ലഭിക്കും. മധ്യസ്ഥരുടെ ഇടപെടലുകളാൽ വസ്‌തുതർക്കം പരിഹരിക്കും. പറയുന്നവാക്കുകളിൽ അബദ്ധങ്ങളുണ്ടാകാതെ സൂക്ഷിക്കണം.
ചതയം∙ പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ തീരുമാനിക്കും. ദുഷ്കീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഒഴിയും. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തടസ്സം നേരിടും.
പൂരുരുട്ടാതി∙ ആരോഗ്യം തൃപ്‌തികരമായിരിക്കും. കുടുംബതർക്കങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ആർഭാടങ്ങൾ ഒഴിവാക്കണം. ദാമ്പത്യ ഐക്യതയും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
ഉത്തൃട്ടാതി∙ വാസ്‌തവവിരുദ്ധമായ തോന്നലുകൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. ശാസ്ത്ര–പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ശ്രമിച്ചു വരുന്ന വിവാഹത്തിനു തീരുമാനമാകും.
രേവതി∙ യാതൊരു കാരണവുമില്ലാതെ ബന്ധുക്കൾ വിരോധികളായിത്തീരും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. സാമ്പത്തികമേഖലകളിൽ ഉണർവ് ഉണ്ടാകും. പ്രമേഹരോഗപീഡകൾ വർധിക്കും.