ADVERTISEMENT

പെൻസിൽവേനിയ ∙  ഒരു  വയസ്സുകാരനുൾപ്പെടെ കുടുംബത്തിലെ 11 അംഗങ്ങളെ  വിഷാംശമുള്ള കൂൺ  കഴിച്ചതിനെ തുടർന്ന്  വെള്ളിയാഴ്ച രാത്രി പെൻസിൽവേനിയയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുകിഴക്കൻ പെൻസിൽവേനിയയിലെ പീച്ച് ബോട്ടം ടൗൺഷിപ്പിലെ  കുടുംബത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടു കൂൺ കഴിച്ചതിനെത്തുടർന്ന് തങ്ങൾക്ക് അസുഖം ബാധിച്ചതായി കുടുംബത്തിലെ അംഗം  അധികാരികളോട് പറഞ്ഞു.

 11 പേരാണ് കുടുംബത്തിലുള്ളത്. ഒരു പുരുഷനും ഒരു സ്ത്രീയും അവരുടെ ഒമ്പത് കുട്ടികളുമാണ്. 1 വയസ്സു  മുതൽ 39 വയസ്സുവരെയുള്ളവരാണ് ഇവരെന്ന് അഗ്നിശമനസേന അറിയിച്ചു.

English Summary:

11 in Amish Family, Including 1-year-old, Hospitalized After Eating ‘Toxic Mushrooms’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com