ADVERTISEMENT

ഓക്‌ലഹോമ സിറ്റി ∙ ഓക്‌ലഹോമ സിറ്റി ഇവന്റ് സെന്ററിൽ നടന്ന ഹാലോവീൻ പരിപാടിക്കിടെ വെടിവയ്പ്പ്. ഒരാൾ മരിച്ചു. 14 പേർക്ക് പരുക്കേറ്റതായ് ഓക്‌ലഹോമ സിറ്റി പൊലീസ് അറിയിച്ചു. 

ശനിയാഴ്ച പുലർച്ചെ 12.30ഓടെ സൗത്ത് വെസ്റ്റ് 59-ാം സ്ട്രീറ്റിനും ആഗ്ന്യൂ അവന്യൂവിനും സമീപമാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പരുക്കേറ്റ 14 പേരെയും പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.  മരിച്ചയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ലെവന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

English Summary:

Halloween party shooting: 1 dead, at least 12 injured in Oklahoma City.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com