ADVERTISEMENT

വാഷിങ്ടൻ ∙ നാല് ബില്യൻ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎസും. 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനും അവയ്ക്ക് ഇന്ത്യയിൽ അറ്റകുറ്റപ്പണികൾ, ഓവർഹോൾ സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുമാണ് കരാർ. 

പ്രിഡേറ്റര്‍ ഡ്രോണുകള്‍ ഏറ്റെടുക്കുന്നതിന് കാബിനറ്റ് ഓണ്‍ സെക്യൂരിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കരാര്‍ അനുസരിച്ച് 31 പ്രിഡേറ്റര്‍ ഡ്രോണുകളില്‍ 15 എണ്ണം ഇന്ത്യന്‍ നാവികസേനയ്ക്കും ബാക്കിയുള്ളവ വ്യോമസേനയ്ക്കും കരസേനയ്ക്കും തുല്യമായി നല്‍കും.

യുഎസുമായുള്ള കരാർ സംബന്ധിച്ച് ഇന്ത്യ വർഷങ്ങളായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും, ആഴ്‌ചകൾക്ക് മുൻപാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ കരാറിന്റെ അന്തിമ തീരുമാനം എടുക്കുന്നത്. ചെന്നൈയ്ക്ക് സമീപം ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, സർസാവ, ഉത്തർപ്രദേശിലെ ഗോരഖ്പൂർ എന്നിവടങ്ങളിലായിരിക്കും ഇന്ത്യ ഡ്രോണുകള്‍ സ്ഥാപിക്കുക.

English Summary:

India Signs 4 Billion Dollar Contract Deal with US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com