ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 45 ഐഫോൺ 16 ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 44 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഇവ.

യുഎസിൽ നിന്ന് 37 ഫോണുകളുമായെത്തിയ 4 പേരെയും ഹോങ്കോങ്ങിൽ നിന്ന് 8 ഫോണുകളുമായെത്തിയ ഒരാളെയുമാണു പിടികൂടിയത്. ഇവരുടെ ബാഗിൽ പൊട്ടിക്കാത്ത ബോക്സുകളിലായി ഐ ഫോൺ 16 സീരീസിലെ ഉയർന്ന മോഡലായ പ്രോ മാക്‌സ് ഫോണുകളാണ് പിടിച്ചെടുത്തത്.

ഇന്ത്യയിൽ ഒന്നര ലക്ഷം രൂപയോളം വില വരുന്ന ഈ ഫോണുകൾ യുഎസിൽ‌ 80,000 രൂപ മാത്രമാണ് വില. ഹോങ്കോങ്ങിലെ വില വച്ച് താരതമ്യം ചെയ്യുമ്പോൾ ഈ മോഡൽ ഫോണിന് ഏകദേശം 35,000 രൂപയുടെ മാറ്റമുണ്ട്.

iphone-smuggling
Image Credit: X/@AirportGenCus.

ഇവ ഇന്ത്യയിലെത്തിച്ചു വലിയ വിലയ്ക്ക് വിൽക്കാനാണു പ്രതികൾ ലക്ഷ്യമിട്ടത്.  ഇതുകൂടാതെ, ഈ മാസം വിവിധ ആളുകളിൽ നിന്നായി 42 ഐഫോൺ 16 പ്രോ മാക്സ് ഫോണുകൾ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.

English Summary:

45 Iphone 16 Devices Smuggled by Five Passengers Seized at Delhi Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com