ADVERTISEMENT

മിസിസിപ്പി ∙  മിസിസിപ്പിയിൽ വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. 8 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ സെൻട്രൽ മിസിസിപ്പിയിലെ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സര വിജയം ആഘോഷിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. 

ആഘോഷത്തിനിടയിൽ ചിലർ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.  200 മുതൽ 300 വരെ ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റവരെ വിമാനമാർഗം പ്രാദേശിക  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

3 killed by gunfire following Mississippi school’s football game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com