ADVERTISEMENT

സവന്ന, ജോർജിയ ∙ ശനിയാഴ്ച   ജോർജിയയിലെ സപെലോ ദ്വീപിൽ ഫെറി ഡോക്കിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഫെറി ഡോക്കിന്റെ ഒരു ഭാഗം തകർന്നപ്പോൾ കുറഞ്ഞത് 20 പേരെങ്കിലും വെള്ളത്തിലേക്ക് പോയതായി ജോർജിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. മരിച്ച ഏഴ് പേർക്ക് പുറമേ, ആറ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. മറ്റ് രണ്ട് പേരെ ഹെലികോപ്റ്ററിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

മാർഷ് ലാൻഡിങ് ഡോക്കിലെ ഗാംഗ്‌വേ തകർച്ചയെക്കുറിച്ചുള്ള ആദ്യത്തെ കോൾ അധികൃതർക്ക് ലഭിച്ചത് ഉച്ചകഴിഞ്ഞ് 3:50 ഓടെയാണെന്ന് അധികൃതർ അറിയിച്ചു. തകർച്ചയുടെ കാരണം വ്യക്തമല്ല.

English Summary:

Seven dead, six critically injured after Ferry dock collapses in Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com