ADVERTISEMENT

ന്യൂഡൽഹി ∙ കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണർ സ്റ്റിവാട്ട് റോസ് വീലർ ഉൾപ്പെടെ 6 ഉദ്യോഗസ്ഥർ ഇന്ത്യ അനുവദിച്ചതിലും ഒരു ദിവസം മു‍പുതന്നെ രാജ്യം വിട്ടു.

കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങൾക്കു പിന്നാലെ ഇവരോടു രാജ്യം വിടാൻ കാന‍ഡ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണർ ഉൾപ്പെടെ 6 ഉദ്യോഗസ്ഥരോട് കഴിഞ്ഞ ശനിയാഴ്ച രാത്രി 11.59ന് അകം രാജ്യം വിടണമെന്നാണ് ഇന്ത്യ അറിയിച്ചത്. വെള്ളി വൈകിട്ടോടെ ഇവർ ഇന്ത്യ വിട്ടു.

ഇന്ത്യയുടെ 15 നയതന്ത്ര ഉദ്യോഗസ്ഥരാണു നിലവിൽ കാനഡയിലുള്ളത്. ഇവരുടെ സുരക്ഷയിൽ രാജ്യത്തിന് ആശങ്കയുണ്ടെന്ന് ഇന്ത്യ കാനഡയെ അറിയിച്ചിട്ടുണ്ട്. ഇതേസമയം, ഇന്ത്യ–കാനഡ ഉഭയകക്ഷിബന്ധം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തകർത്തെന്നു കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി സഞ്ജയ് കുമാർ വർമ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞു. തെളിവുകളേക്കാൾ രഹസ്യാന്വേഷണ റിപ്പോർട്ടുകളെ ആശ്രയിച്ച് അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം മോശമാക്കുകയാണെന്നും പറഞ്ഞു. 

നിജ്ജർ വധവും യുഎസിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെ വധിക്കാൻ നടന്ന ശ്രമവും ഒരേ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ഇന്ത്യയിൽ കാനഡയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന കാമറൺ മക്കേ പറഞ്ഞു. രണ്ടിന്റെയും ആസൂത്രണം ഒരേ തരത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary:

6 Canadian Diplomats Left India, Including Canada's Acting High Commissioner Stewart Ross Wheeler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com