ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിലെ പ്രസിഡന്റ്, പൊതു തിരഞ്ഞെടുപ്പുകൾക്ക് ഇനി 15 ദിവസങ്ങൾ മാത്രം. വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിൽ എത്തിക്കാനുള്ള യജ്ഞം പിഎസികൾ എറ്റെടുത്തിരിക്കുന്ന അവസ്ഥയിലാണ്. ഇപ്പോൾ മെയിലിൽ വരുന്ന വോട്ട് അഭ്യർഥനകൾ ഫൂൾസ് കാപ് (ചിലപ്പോൾ അതിലും വലിയ സൈസ് ) കാർഡുകളിൽ ഗ്ലെയ്‌സ്ഡ് പ്രിൻറിംഗ് ബഹു വർണത്തിൽ ഉള്ളവയാണ്.

സൂക്ഷിച്ചു നോക്കിയാൽ മുകളിലോ താഴെയോ ചെറിയ അക്ഷരത്തിൽ പെയ്ഡ് ഫോർ ബൈ എന്നും ഒരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി എന്നും പിഎസിയുടെ പേരും കാണാം. ഡാലസിലും ടെക്സസിലും വരുന്ന അഭ്യർഥനകൾ പ്രധാനമായും ഡാലസ് ഹീറോ, ജുഡീഷ്യൽ ഫെയർനെസ് പിഎസി, ടുഗെതർ ഫോർ ഡാലസ് തുടങ്ങിയ സ്ഥാപനങ്ങൾ ഡെമോക്രറ്റിക് പാർട്ടിക്ക് വേണ്ടി നടത്തുന്ന പ്രചാരണമാണ്. തങ്ങളും പിന്നിലല്ല എന്ന് വ്യക്തമാക്കുവാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി വന്ന ഒരു അഭ്യർഥനയിൽ 'അവർ നിങ്ങളുടെ തോക്കുകൾക്കു പിന്നാലെയാണ്' എന്ന് തുടങ്ങുന്ന പരസ്യം ഉണ്ടായിരുന്നു. 

രാജ്യത്തു ഒട്ടാകെ ബാക്ക് ടു ബാലറ്റ് പ്രചാരണം ശക്തമാണ്. പക്ഷെ വോട്ടർമാരുടെ നിസ്സംഗത തുടരുന്നു. മുൻപ് വോട്ടു ചെയ്തിട്ടില്ലാത്തവരെ അവഗണിച്ചു,  വോട്ടു ചെയ്തവരെ മാത്രം സമീപിക്കുന്ന നയമാണ് പാർട്ടികൾ സ്വീകരിക്കുന്നത്. അതിനാൽ ഒരിക്കൽ വോട്ടു ചെയ്തിട്ടില്ലാത്തവർ തുടർന്നും അതെ സമീപനം തന്നെ സ്വീകരിക്കുന്നതാണ് കാണ്ടുവരുന്നത്. വോട്ടർ റജിസ്ട്രേഷൻ സെന്ററുകൾ പല സംസ്ഥാനങ്ങളിലും ഹൈ സ്കൂളുകളാണ്. എലമെന്ററി, മിഡില് സ്കൂളുകളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താനായിരിക്കണം ഈ നിലപാട് സ്വീകരിച്ചത്. ഇതേ നയമാണ് പോളിങ് സ്റ്റേഷനുകളുടെ കാര്യത്തിലും. വളരെക്കാലത്തെ ശ്രമഫലമായി ഇപ്പോൾ ടെക്സസിലെ റോക്കവാൾ നഗരത്തിൽ ഒരു പോളിംഗ് സ്റ്റേഷൻ അധികമായി അനുവദിച്ചതായി അറിയുന്നു.

പോളിങ് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരവും ദൗർലഭ്യതയും തിരഞ്ഞെടുപ്പിലെ ചില കൃത്രിമത്വങ്ങൾക്കു അറിഞ്ഞോ അറിയാതെയോ കാരണമായിട്ടുണ്ട് എന്ന് ആരോപണമുണ്ട്. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന മറ്റൊരു പ്രശനം കൗണ്ടിങ് ആണ്. ചില സംസ്ഥാനങ്ങളിൽ മെഷീൻ കൗണ്ടിങ് നടക്കുമ്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ കൈ വിരലുകൾ ഉപയോഗിച്ച് വേണം എണ്ണാൻ. പൊതുവെ കണക്കിനോട് അലെർജിയുള്ള നമ്മുടെ സമൂഹത്തിൽ വീണ്ടും വീണ്ടും എണ്ണാനുള്ള സാധ്യത വർധിക്കാൻ ഇടയുണ്ട്. ഫലം പുറത്തു വരാൻ ഇതുമൂലം താമസം നേരിട്ടേക്കാം.

യുഎസിൽ മെയിൽ ഇൻ വോട്ടിങ് പൂർണമായി നടപ്പിലാക്കിയത് ഒറിഗോൺ സംസ്ഥാനത്താണ്. 20 വർഷം മുൻപായിരുന്നു ഇത്. വോട്ടർമാർ നല്ല രീതിയിൽ ഈ സംവിധാനത്തോട് പ്രതികരിക്കുന്നുണ്ട് എന്നാണ് അധികൃതർ പറയുന്നത്. 2022 ൽ അർഹരായവരിൽ  62% പേർ വോട്ടു ചെയ്തതായാണ് റെക്കോർഡ്.  

English Summary:

Back to the Ballot: PACs Take on Active Campaigning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com