മക്ഡൊണാൾഡ് ‘ജീവനക്കാരനായി’ ഡോണൾഡ് ട്രംപ്; കമല ഹാരിസിനെതിരെ വേറിട്ട പ്രചാരണതന്ത്രം
Mail This Article
ഫിലഡൽഫിയ ∙ അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പോരാട്ടം ശക്തിപ്രാപിക്കുന്നതിനിടെ വേറിട്ട പ്രചാരണതന്ത്രവുമായി യുഎസ് മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. ഇന്നലെ പെൻസിൽവേനിയയിലെ മക്ഡൊണാൾഡ് സന്ദർശിക്കുന്നതിനിടെ റസ്റ്ററന്‍റ് ജീവനക്കാരന്‍റെ റോളിലേക്ക് ട്രംപ് മാറുകയായിരുന്നു.
മക്ഡൊണാൾഡിലെ കറുപ്പും മഞ്ഞയും നിറമുള്ള ഏപ്രൺ ധരിച്ച്, ഫ്രഞ്ച് ഫ്രൈകൾ പാചകം ചെയ്തും ആളുകൾക്ക് വിതരണം ചെയ്തുമെന്നാണ് ട്രംപ് ശ്രദ്ധ നേടിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയും എതിരാളിയുമായ കമല ഹാരിസിന്‍റെ അവകാശവാദങ്ങളെ എതിർക്കുന്നതിനുള്ള പ്രചാരണത്തിന്‍റെ ഭാഗമായിരുന്നു ഈ നീക്കം കോളജ് പഠനകാലത്ത് ഫാസ്റ്റ് ക്‌ഡൊണാൾഡ്‌സിൽ ജോലി ചെയ്തുവെന്ന് കമല ഹാരിസ് അവകാശപ്പെട്ടിരുന്നു. കമല ഇതുവരെ മക്‌ഡൊണാൾഡ്‌സിൽ ജോലി ചെയ്തിട്ടില്ലെന്ന് ട്രംപ് അവകാശപ്പെടുന്നു.