ADVERTISEMENT

ഹൂസ്റ്റണ്‍∙ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ ആവേശം കൊടുമുടി കയറുകയാണ്. യുഎസ് മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥിയും എതിരാളിയുമായ കമല ഹാരിസും തമ്മിലുള്ള പോരാട്ടം കൂടുതൽ ആവേശകരമാകുന്നു. സ്വിങ് സ്റ്റേറ്റുകളിലെ വോട്ടുകൾ രണ്ടു പേർക്കും അനിവാര്യമായതിനാൽ, അവസാന നിമിഷങ്ങളിലെ പ്രചാരണങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നു.

പല സംസ്ഥാനങ്ങളിലും നേരത്തെയുള്ള വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ വോട്ടർമാർ വീട്ടിൽ നിന്നിറങ്ങി വോട്ട് ചെയ്യാനും ബാലറ്റുകൾ സമർപ്പിക്കാനും ഊന്നിക്കൊണ്ടുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.

 ഗർഭച്ഛിദ്രാവകാശത്തെ എതിർക്കുന്ന തന്റെ നിലപാടുകളെ മുൻനിർത്തിയാണ് കമല പ്രചാരണം നടത്തുന്നത്. അതേസമയം, ട്രംപ് തനിക്കെതിരായ ക്രിമിനൽ അന്വേഷണങ്ങളെ എതിർക്കുകയും രാജ്യത്തെ ഏകീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ശനിയാഴ്ച മിഷിഗൻ,  പെൻസിൽവേനിയ, ജോര്‍ജിയ എന്നിവിടങ്ങളിലെ റാലികളില്‍ ഇരുവരും പരസ്പരം കടുത്ത വിമർശനമാണ് അഴിച്ചുവിട്ടത്. ഓരോ വോട്ടും നിർണായകമായതിനാൽ, സ്വിങ് സ്റ്റേറ്റുകളിൽ ഇരുവരും  പരമാവധി  വോട്ട് സമാഹരിക്കുന്നതിനാണ് ശ്രമിക്കുന്നത്.

അമേരിക്കക്കാര്‍ കമല ഹാരിസില്‍ നിന്ന് 'മോചിതരാകാന്‍' ആഗ്രഹിക്കുന്നു എന്നാണ് ട്രംപിന്റെ പ്രചാരണം. അതേസമയം ട്രംപ് തന്നെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും അമേരിക്കന്‍ ജനതയെക്കുറിച്ചല്ലെന്നും ആരോപിച്ച് കമല ഹാരിസും രംഗത്ത് വന്നു.  ഡബ്ല്യുഡബ്ല്യുഇ താരങ്ങളായ  ദി അണ്ടര്‍ടേക്കര്‍ (മാര്‍ക്ക് കാലവേ), കെയ്ന്‍ (ഗ്ലെന്‍ ജേക്കബ്‌സ്) എന്നിവർ ട്രംപിനെ പിന്തുണിച്ചു.

ടിക് ടോക്  വിഡിയോയിൽ ട്രംപിനൊപ്പം പ്രത്യക്ഷപ്പെട്ടാണ് ഇരുവരും തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്. ട്രംപിന്‍റെ ആരോഗ്യത്തെ പരിഹസിച്ച എതിരാളികളെയും വിഡിയോയയിൽ മൂവരും പരിഹസിക്കുന്നുണ്ട്.

English Summary:

Donald Trump receives endorsement of WWE legends The Undertaker and Kane, shares TikTok video as trio mock Kamala Harris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com