ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാന ന്യൂയോർക്ക്  അപ്സ്റ്റേറ്റ് റീജൻ (റീജൻ 3) ഭാരവാഹികളെ തിരഞ്ഞെടുത്തു. റീജനൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആന്റോ വർക്കി എല്ലാവരെയും സ്വാഗതം ചെയ്തു. ഫൊക്കാന  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, നാഷനൽ കമ്മിറ്റി മെമ്പർ മത്തായി ചാക്കോ, ജീമോൻ വർഗീസ് ,മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, മുൻ ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ  എന്നിവർ ആശംസകൾ അറിയിച്ചു. ജെസ്സി ആന്റോയുടെ  പ്രാർഥന ഗാനത്തോട് ആരംഭിച്ച മീറ്റിങ്ങിൽ ഷൈമി ജേക്കബ് ഏവർക്കും നന്ദി പറഞ്ഞു.

റീജൻ രണ്ടിന്റെ ഭാരവാഹികളായി അഭിലാഷ് പുളിക്കത്തൊടി (റീജനൽ സെക്രട്ടറി), ഷൈമി ജേക്കബ് (റീജനൽ ട്രഷർ), ഷാജൻ മാത്യു (റീജനൽ ജോയിന്റ് സെക്രട്ടറി)  ബെൻ വർഗീസ് (റീജനൽ ജോയിന്റ് ട്രഷർ), നിരീഷ് ഉമ്മൻ (ഈവന്റ് കോ ഓർഡിനേറ്റർ), ലിജോ ജോൺ (സ്പോർട്സ് കോ ഓർഡിനേറ്റർ), ഷൈനി ഷാജൻ (വിമൻസ് ഫോറം കോ ഓർഡിനേറ്റർ), കമ്മിറ്റി അംഗങ്ങളായി ഏബ്രഹാം കൈപ്പള്ളിൽ, ഇട്ടൂപ് ദേവസ്യ, ജെയിംസ് ഇളംപുരയിടത്തിൽ, ജിജി ടോം, ജോൺ കെ മാത്യു, രാജ് തോമസ്, മാത്യു ജോസഫ്, ജോൺ തോമസ്, ജോർജ് കുഴിയാഞ്ഞാൽ, സുനിൽ എണ്ണശേരിൽ, ചാക്കോ പി ജോർജ്. റോയി ആന്റണി (പബ്ലിസിറ്റി ) ടെറൻസൺ തോമസ് (റീജനൽ ഫൈനാസ് കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തതായി റീജനൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി അറിയിച്ചു.

റീജൻ മൂന്നിന്റെ റീജനൽ ഉദ്ഘാടനം നവംബർ 16ന് യോർക്ക് ടൗൺ ഹൈറ്റിസിലുള്ള സെന്റ് ഗ്രിഗോറീസ് ഓർത്തഡോസ് ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. പുതിയതായി തിരഞ്ഞെടുത്ത റീജനൽ ഭാരവാഹികളെ പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ  ജോയി ചാക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ്  പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷനൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷനൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ, റീജനൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി എന്നിവർ അഭിനന്ദിച്ചു.

English Summary:

Fokana elected New York Upstate Region Committee Members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com