ദീപാവലി സംസ്ഥാന അവധി ദിനമാക്കി പെൻസിൽവേനിയ
Mail This Article
×
പെൻസിൽവേനിയ ∙ ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ. പെൻസിൽവേനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു ഗവർണർ ജോഷ് ഷാപ്പിറോ സെനറ്റ് ബിൽ 402-ൽ ഒപ്പുവച്ചത്.
ഈ ബില്ലിൽ ഒപ്പിടുന്നതിലൂടെ, ദീപാവലിയുടെ പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല, സമ്പന്നമായ സാംസ്കാരിക പൈതൃകവും ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ നിരവധി സംഭാവനകളും പെൻസിൽവേനിയ ആഘോഷിക്കുകയാണെന്ന്, ഗവർണർ ഷാപിറോ പറഞ്ഞു. 'വിളക്കുകളുടെ ഉത്സവം' എന്നറിയപ്പെടുന്ന ദീപാവലി ദക്ഷിണേഷ്യൻ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Gov. Josh Shapiro signs new law recognizing Diwali as a state holiday in Pennsylvania
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.