ADVERTISEMENT

ന്യൂയോർക്ക് ∙ ഡോണൾഡ് ട്രംപ് ഫാഷിസ്റ്റാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്.  ഒക്ടോബർ 26ന് നടന്ന വാർത്താസമ്മേളനത്തിലാണ് എറിക് ആഡംസ് ട്രംപിന് അനുകൂലിച്ച് സംസാരിച്ചത്. അഡോൾഫ് ഹിറ്റ്‌ലറിനെ പോലെയൊരു  ഫാഷിസ്റ്റാണ് ട്രംപ് എന്ന് ഡെമോക്രാറ്റുകൾ പറഞ്ഞിരുന്നു.

ഒക്ടോബർ 27ന്  മാൻഹട്ടനിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ട്രംപിന്റെ പ്രചാരണ റാലി നടക്കാനിരിക്കെയാണ് ഡെമോക്രാറ്റിക്ക് മേയർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ പിന്തുണച്ച് പരാമർശം നടത്തിയത്. നിലവിൽ എറിക് ആഡംസിനെതിരെ ഫെഡറൽ അഴിമതി ആരോപണങ്ങളുണ്ട്.

English Summary:

New York mayor refutes Kamala Harris, says Trump is not a fascist.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com