ADVERTISEMENT

ഡാലസ് ∙ അമേരിക്കൻ എയർലൈൻസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നേരിട്ടുള്ള വിമാനം സർവീസ് നടത്തി. AAL7 ശനിയാഴ്ച രാത്രി ഡാലസ്-ഫോർട്ട് വർത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് ഏകദേശം 16 മണിക്കൂറ്‍ കൊണ്ട് 8,300 മൈല്‍ സഞ്ചരിച്ച് ബ്രിസ്‌ബേൻ എയർപോർട്ടിൽ ലാൻഡ് ചെയ്തു.

 നോൺസ്റ്റോപ്പ് ഫ്ലെറ്റിൽ മൂന്ന് പൈലറ്റുമാർ, ഒരു റിലീഫ് ക്യാപ്റ്റൻ, 11 ഫ്ലൈറ്റ് അറ്റൻഡന്റുമാർ എന്നിവരായിരുന്നു ജോലിക്കുണ്ടായിരുന്നത്. ബ്രിസ്ബേൻ എയർപോർട്ടിന്റെ യൂട്യൂബ് ചാനലിൽ ലാൻഡിങ് ലൈവ് സ്ട്രീം ചെയ്തു. 12,000-ത്തിലധികം ആളുകൾ വീഡിയോ കണ്ടു. വിമാനത്തിൽ 285 യാത്രക്കാരാണുണ്ടായിരുന്നത്.

English Summary:

American Airlines lands its longest-ever nonstop flight after 8,300 miles, nearly 16 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com