ADVERTISEMENT

ഫിലഡൽഫിയ∙  ഷിക്കാഗോ സിറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ് എം സി സി) ഫിലഡൽഫിയ ചാപ്റ്റര്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് നവംബര്‍ 2 ന് രാവിലെ എട്ടു മണിമുതല്‍ ഫിലഡൽഫിയ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്‍റെ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ സംഘടിപ്പിക്കുന്നു. 

 രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഏകദിന ടൂര്‍ണമെന്‍റില്‍ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം വൈകുന്നേരം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിനു ജോസഫ് കൊട്ടുകാപ്പള്ളി (മേവട) സ്പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും, റണ്ണര്‍ അപ് ടീമിനു മുന്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് റോഷിന്‍ പ്ലാമൂട്ടില്‍ സ്പോണ്‍സര്‍ ചെയ്യുന്ന എസ് എം സി സി എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. വ്യക്തിഗത മികവ് പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ദിവംഗതനായ ടോമി അഗസ്റ്റിന്‍റെ സ്മരണാര്‍ത്ഥം നല്കപ്പെടുന്ന എം. വി. പി കപ്പ് കളിയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വ്യക്തിക്കു ലഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com