ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ അക്ഷരനഗരിയിൽ വച്ച് നവംബർ 1, 2, 3 തീയതികളിൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)  സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലയാളി സാഹിത്യ പ്രേമികൾ ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 

മലയാളത്തിന്റെ പ്രമുഖ എഴുത്തുകാരനായ ഇ. സന്തോഷ് കുമാർ ഈ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നു. ഡോ. ചന്ദ്രഹാസൻ, ഡോ. ജെ. ദേവിക, ഡോ. നിഷി ലീല ജോർജ്, സ്റ്റാലിനാ തുടങ്ങിയവരും വിവിധ സെഷനുകളിൽ പങ്കെടുക്കും. 

lanas-literary-festival-in-new-york1

നവംബർ 1ന് വൈകിട്ട് 6 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. തുടർന്ന് കവിയരങ്ങ്. സ്വന്തം കവിതകൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും. സിനിമ വർത്തമാനം, ദൃശ്യാവിഷ്കാരങ്ങളിലെ പുതു പ്രവണതകൾ എന്നീ വിഷയങ്ങളിൽ ചർച്ചകൾ. , നടനും സംവിധായകനുമായ ഡോ. ചന്ദ്രദാസൻ ചർച്ചയ്ക്ക് നേതൃത്വം വഹിക്കും.

 നവംബർ 2ന് മുൻ ലാന പ്രവർത്തകരായ എം. എസ്. ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവരെ അനുസ്മരിക്കുന്ന സ്മരണാഞ്ജലി. തുടർന്ന് ഡോ .ജെ  ദേവികയുടെ നേതൃത്വത്തിൽ കവിത, ലിംഗസമത്വം, വിവർത്തനം എന്ന വിഷയത്തിൽ സംവാദം.സമകാലീന മലയാള ചെറുകഥ, അമേരിക്കൻ മലയാള കഥകൾ കഥാബീജങ്ങൾ, രചനയിലെ ആത്മ സംഘർഷങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര ചർച്ചകൾ, കഥയെഴുത്തുകാരുടെ പ്രതിസ്പന്ദനം. നിർമ്മിതബുദ്ധി - രചനാ സാധ്യതകളും സന്ദേഹങ്ങളും, യാത്രയും സാഹിത്യവും, മലയാള എഴുത്തിന്റെ അമേരിക്കൻ ഭാവി, എഴുത്തിടത്തിലെ രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണം. 

പുതുകാല നോവലുകളുടെ സൗന്ദര്യ ശാസ്ത്രവും ഭാഷയും, മലയാള നോവലുകളിലെ പ്രവാസ പരിസരങ്ങൾ എന്നുതുടങ്ങിയ വിഷയങ്ങളിൽ ചർച്ച. നവ മാധ്യമരീതികളിലെ രാഷ്ട്രീയ ശരികളും നിഴലെഴുത്തും എന്ന വിഷയത്തിൽ മാധ്യമ വിചാരം. വൈകിട്ട് സമാപന സമ്മേളനം.

ലാനയുടെ 8 മുതിർന്ന അംഗങ്ങളെ ആദരിക്കും. തുടർന്ന് പുസ്തകപ്രകാശനങ്ങളും ഭരതകാല & കെ . എൽ. എസ് ഡാലസ് അവതരിപ്പിക്കുന്ന ഹാസ്യ നാടകവും അരങ്ങേറും.ലാന പ്രസിഡന്‍റ് ശങ്കർ മന യുടെ നേതൃത്വത്തിൽ മനോഹർ തോമസ് (ചെയർമാൻ), ജെ . മാത്യൂസ് (വൈസ് ചെയർ), ജെക്കബ് ജോൺ (ജനറൽ കൺവീനർ), സാംസി കൊടുമൺ (ട്രഷറർ) , നിർമല ജോസഫ്, സന്തോഷ് പാലാ എന്നിവർ അടങ്ങിയ ന്യൂയോർക്ക് റീജനൽ കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകും. 

English Summary:

LANA's Literary Festival in New York: November 1st, 2nd, and 3rd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com