ADVERTISEMENT

ഹൂസ്റ്റണ്‍∙  വൈസ് പ്രസിഡന്‍റും ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയുമായ കമല ഹാരിസിന് വീണ്ടും പ്രതീക്ഷ നൽകുന്ന സർവേ ഫലം.  ഒരു ഘട്ടത്തില്‍ മുന്നിട്ടു നിന്ന കമല ദിനംപ്രതി പിന്നോട്ട് പോകുന്നതായി  സർവേ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ പ്രവണതയ്ക്ക് വിപരീതമായി, പുതിയ എബിസി ന്യൂസ്/ഇപ്സോസ് സർവേയിൽ കമല അൽപം മുന്നിട്ട് നിൽക്കുകയാണ്.

ദേശീയ വോട്ടർമാരുടെ ഇടയിൽ, കമല ഹാരിസ് മുൻ പ്രസിഡന്‍റും എതിർ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനേക്കാൾ അല്പം മുന്നിലാണ്. എന്നാൽ, 2024 ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ഫലം കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നത്ര വലിയ മുന്നേറ്റം നേടിയിട്ടില്ല.

എത്രത്തോളം പേര്‍ വോട്ടു ചെയ്യുമെന്നതാണ് കമലയെ സംബന്ധിച്ചിടത്തോളം പ്രധാനം. വോട്ടിങ് ശതമാനം കൂടുന്നത് കമലയുടെ സാധ്യത വർധിപ്പിക്കും.  അതേസമയം, വോട്ടിങ് ശതമാനം കുറഞ്ഞാല്‍ ട്രംപ് നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ എബിസി ന്യൂസ്/ഇപ്സോസ് സർവേ പ്രകാരം രണ്ട് ശതമാനമാണ് കമലയുടെ ലീഡ്. 

ട്രംപ് കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം, മിഡിൽ ഈസ്റ്റ് സംഘർഷം തുടങ്ങിയ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. മധ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ, ഗർഭച്ഛിദ്രം, ആരോഗ്യ സംരക്ഷണം, അമേരിക്കൻ ജനാധിപത്യം സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കമല കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.

എന്നാൽ, ഇപ്‌സോസ് നടത്തിയ പുതിയ സർവേയിൽ സമ്പദ്‌വ്യവസ്ഥയും പണപ്പെരുപ്പവും എന്നീ വിഷയങ്ങളിൽ വോട്ടർമാർക്ക് ഇടയിൽ  പ്രാധാന്യം കുറഞ്ഞതായി സൂചിപ്പിക്കുന്നു. ഇത് കമലയ്ക്ക് നേട്ടമാകുന്നതിനാണ് സാധ്യത. കാരണം സാമ്പത്തിക വിഷയങ്ങളിൽ പൊതുവെ ട്രംപിന്  മേൽക്കൈ ഉണ്ടായിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങൾ നിന്നുള്ള വോട്ടർമാരുടെ വ്യത്യചലനം കമലയുടെ പ്രചാരണത്തിന് സഹായരമാകും. ജനങ്ങൾ ബൈഡൻ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളിൽ അതൃപ്തരാണ്. 

ഈ മാസം തുടക്കത്തിലെ അപേക്ഷിച്ച്, കമല ഹിസ്പാനിക് വോട്ടർമാരുടെ ഇടയില്‍ സ്ത്രീ വോട്ടർമാരുടെ ഇടയിലും പിന്തുണ വർധിപ്പിക്കുന്നതായി സർവേ സൂചിപ്പിക്കുന്നു. കറുത്ത വർഗക്കാർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഗ്രൂപ്പുകളിൽ കമലയ്ക്കുള്ള പിന്തുണ ശക്തമായി തുടരുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്.

English Summary:

New survey results give hope to Kamala Harris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com